Web Desk

മുംബൈ

July 20, 2020, 7:14 pm

കോവിഡ്; മുംബെെയില്‍ ഒരു മലയാളി കൂടി മരിച്ചു

Janayugom Online

കോവിഡ് ബാധിച്ച മുംബെെയില്‍ ഒരു മലയാളി കൂടി മരിച്ചു.ചിറ്റിലപ്പള്ളി കൊക്കാട്ട് വീട്ടില്‍ റോസി ജോര്‍ജാണ് മരിച്ചത്. ത‍ൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയാണ്.

അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ആറ് ദിവസത്തിനിടെ പുതുതായി 50,000 പേര്‍ക്കാണ് കോവിഡ് രോഗബാധയുണ്ടായത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. ഞായറാഴ്ച്ച മാത്രം 9518 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 24 മണിക്കൂറിനിടെ 258 പേര്‍ മരിച്ചു. 11,854 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. 3,906 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി.

Eng­lish sum­ma­ry:  Ker­alite died in Mumbai

You may also like this video: