ഇ​​​സ്ര​​​യേ​​​ലി​​​ല്‍ മ​​​ല​​​യാ​​​ളി കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു

Web Desk
Posted on June 11, 2019, 12:51 pm

ടെ​​​ല്‍​​​അ​​​വീ​​​വ്: ഇ​​​സ്ര​​​യേ​​​ലി​​​ലെ ടെ​​​ല്‍ അ​​​വീ​​​വ് ന​​​ഗ​​​ര​​​ത്തി​​​ലെ ഫ്ളാ​​​റ്റി​​​ല്‍ മ​​​ല​​​യാ​​​ളി കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു. ഫ്ലാ​​​റ്റി​​​ലെ താ​​​മ​​​സ​​​ക്കാ​​​ര്‍ ത​​​മ്മി​​​ലു​​​ണ്ടാ​​​യ വാ​​​ക്കു​​​ത​​​ര്‍​​​ക്ക​​​മാ​​​ണു ക​​​ത്തി​​​ക്കു​​​ത്തി​​​ല്‍ ക​​​ലാ​​​ശി​​​ച്ച​​​ത്. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ജെ​​​റോം ആ​​​ര്‍​​​ത​​​ര്‍ ഫി​​​ലി​​​പ്പ് എ​​​ന്ന അ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​ണ് മ​​​രി​​​ച്ച​​​ത്. കു​​​ത്തേ​​​റ്റ ഇ​​​യാ​​​ളെ ടെ​​​ല്‍​​​അ​​​വീ​​​വി​​​ലെ ഇ​​​ച്ചി​​​ലോ​​​വ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. മ​​​ല​​​യാ​​​ളി​​​യാ​​​യ പീ​​​റ്റ​​​ര്‍ സേ​​​വി​​​യ​​​ര്‍ എ​​​ന്ന അ​​​റു​​​പ​​​തു​​​കാ​​​ര​​​നും കു​​​ത്തേ​​​റ്റു. ഇ​​​യാ​​​ള്‍ അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തു.

അ​​​ക്ര​​​മ​​​ത്തി​​​ല്‍ പ​​​ങ്കു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ര​​​ണ്ട് ഇ​​​ന്ത്യ​​​ക്കാ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തെ​​​ന്നു പോ​​​ലീ്സ് അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​രും ഇ​​​തേ ഫ്ളാ​​​റ്റി​​​ലെ താ​​​മ​​​സ​​​ക്കാ​​​രാ​​​ണ്.