ഗൃഹസന്ദർശനത്തിനെത്തിയ അമിതാഷായ്ക്ക് ഗോ ബാക്ക് വിളിച്ചു: മലയാളി പെൺകുട്ടിക്കുനേരെ ബിജെപിയുടെ പ്രതികാര നടപടി

Web Desk
Posted on January 07, 2020, 10:17 am

ഡല്‍ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ ജ​ന​പി​ന്തു​ണ നേ​ടാ​ന്‍ ബി​ജെ​പി ആ​രം​ഭി​ച്ച ഗൃ​ഹ സ​ന്പ​ര്‍​ക്ക​ത്തി​നി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു നേ​രേ പ്ര​തി​ഷേ​ധി​ച്ച പെ​ണ്‍​കു​ട്ടി​ക​ള്‍ ല​ജ്പ​ത് ന​ഗ​റി​ലെ വാ​ട​ക​വീ​ടൊ​ഴി​ഞ്ഞു. സ​മീ​പ​വാ​സി​ക​ളാ​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ്, കൊ​ല്ലം സ്വ​ദേ​ശി​നി സൂ​ര്യ, ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​നി ഹ​ര്‍​മി​ത എ​ന്നി​വ​ര്‍ വീടൊഴിഞ്ഞത്.

ഞാ​യ​റാ​ഴ്ച ഡ​ല്‍​ഹി ല​ജ്പ​ത് ന​ഗ​റി​ല്‍ ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ അ​മി​ത് ഷാ​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ ബി​ജെ​പി ശ​ക്തി​കേ​ന്ദ്ര​മാ​യ ല​ജ്പ​ത് ന​ഗ​റി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം ആ​ദ്യ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു പു​റ​ത്തി​റ​ങ്ങി​യ അ​മി​ത് ഷാ, ​ര​ണ്ടാ​മ​ത്തെ വീ​ട്ടി​ലേ​ക്കു ന​ട​ക്ക​വേ വ​ഴി​യി​ലു​ള്ള ഫ്ളാ​റ്റി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ലെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​മി​ത് ഷാ ​ഗോ​ബാ​ക്ക് എ​ന്നു തു​ട​ര്‍​ച്ച​യാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണു പെ​ണ്‍​കു​ട്ടി​ക​ള്‍ ഷാ​യെ​യും ബി​ജെ​പി നേ​താ​ക്ക​ളെ​യും ഞെട്ടിച്ചത്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ബാ​ന​ര്‍ എ​ഴു​തി വീ​ടി​നു പു​റ​ത്ത് തു​ക്കി​യി​ടു​ക​യും ചെ​യ്തി​രു​ന്നു. പ്രതിഷേധത്തിന് പിന്നാലെ അമിത് ഷാ മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സമീപവാസികളായ ബിജെപി പ്രവര്‍ത്തകര്‍ വീട്ടുടമയെ പ്രതിഷേധമറിയിക്കുകയും, തുടര്‍ന്ന് പെണ്‍കുട്ടികളോട് വീടൊഴിയാന്‍ ഉടമ ആവശ്യപ്പെടുകയായിരുന്നു. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കെ​തി​രെ ആ​ക്ര​മ​ണ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു ഫ്ളാ​റ്റി​നു പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് മൂ​ന്നു വീ​ടു​ക​ള്‍ മാ​ത്രം സ​ന്ദ​ര്‍​ശി​ച്ചാണ് അ​മി​ത് ഷാ ​വേ​ഗം മടങ്ങിയത്.

You may also like this video

Eng­lish sum­ma­ry: Ker­alite ten­ant Del­hi house amit shah go back followup