March 31, 2023 Friday

ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും കേരളത്തിലേക്ക് മടങ്ങാം: നോര്‍ക്ക രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
April 29, 2020 10:48 am

കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കായുള്ള രജിസ്ട്രേഷന്‍ നോര്‍ക്ക ഇന്ന് വൈകീട്ട് ആരംഭിക്കും. www.registernorkaroots.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ചികിത്സാ ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോയവര്‍, കേരളത്തിലെ വിദഗ്ദ ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്ത മറ്റ് സംസ്ഥാനത്തുള്ളവര്‍, പഠനസംബന്ധമായി പോയവര്‍, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുവീടുകളില്‍ പോയവര്‍, കേരളീയ വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങലില്‍ പോയവര്‍ എന്നിവര്‍ക്കെല്ലാം മടങ്ങിവരുന്നതിനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാം.ഇതില്‍ നിന്ന് തിരികെ കൊണ്ടുവരേണ്ടവരുടെ മുന്‍ഗണന പട്ടിക തയ്യാറാക്കി ജില്ല കളക്ടര്‍മാര്‍ക്ക് കൈമാറും. കോവിഡ് 19 ഇല്ലെന്ന് അതാത് സ്ഥലത്തെ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിര്‍ത്തി കടത്തി വിടുക.

വിദേശത്തു കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേയ്കക് മടങ്ങുന്നതിനുള്ള രജിസ്ട്രേഷന്‍ നോര്‍ക്ക ആരംഭിച്ചിരുന്നു. 2.76 ലക്ഷം പേരാണ് ഇതുവരെ ഇത്തരത്തില്‍ രജിസ്ട്രേഷന്‍ ചെയ്തിരിക്കുന്നത്. യുഎഇയില്‍ നിന്നാണ് ഏറ്റവുമധികം ആളുകള്‍ മടങ്ങി വരാനൊരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പ്രവാസികള്‍ മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Eng­lish Sum­ma­ry: ker­alites in oth­er states can reg­is­ter in nor­ka today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.