27 March 2024, Wednesday

മണ്ണെണ്ണ വില കൂടി; സ്വര്‍ണവിലയിലും പെട്രോള്‍ വിലയിലും വര്‍ധനവ്

Janayugom Webdesk
November 2, 2021 3:03 pm

സംസ്ഥാനത്ത് ഇന്ന് മണ്ണെണ്ണക്കും വില കൂട്ടി. എട്ടുരൂപയാണ് ലിറ്റര്‍ മണ്ണെണ്ണക്കിന്ന് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതോടെ 47 രൂപയായിരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 55 രൂപയായി ഉയര്‍ന്നു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. മണ്ണെണ്ണയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലവര്‍ധനവാണിത്.
മുന്‍ഗണനാ, മുന്‍ഗണനേതര എന്നീ കണക്കില്ലാതെ എല്ലാവരും ഇനി 55 രൂപ കൊടുത്ത് മണ്ണെണ്ണ വാങ്ങേണ്ടി വരും. നവംബര്‍ മുതലാണ് പുതിയ കണക്ക്.
പെട്രോളിന് ഇന്ന് 48 പൈസയാണ് കൂട്ടിയത്. അതേസമയം ഇന്ന് ഡീസല്‍ വിലയില്‍ മാറ്റമില്ല.
അതിനിടെ സ്വര്‍ണ വിലയും ഇന്ന് കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ പവന് ഇന്ന് 35,840 രൂപയാണ് വില. ഗ്രാമിന് 4,480 രൂപയും.

 

Eng­lish Sum­ma­ry: Kerosene prices rise; Rise in gold and petrol prices

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.