22 April 2024, Monday

Related news

April 16, 2024
April 2, 2024
April 1, 2024
March 18, 2024
February 29, 2024
February 11, 2024
February 9, 2024
February 4, 2024
January 19, 2024
January 18, 2024

മണ്ണെണ്ണ വില വര്‍ധനവ്; മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ദാരുണമാകും, പ്രതിഷേധമറിയിച്ച് മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
April 3, 2022 10:46 am

സംസ്ഥാനത്ത് മണ്ണെണ്ണ വില 23 രൂപ വർദ്ധിപ്പിച്ചതോടെ കടലോരത്തെ മൽസ്യതൊഴിലാളിള്‍ പ്രതിസന്ധിയില്‍. പൊതുവിപണിയിലെ മണ്ണെണ്ണ നിരക്ക് 124 രൂപയായി. പെട്രോളിനേക്കാൾ വില മണ്ണെണ്ണയ്ക്ക് ആയി. സബ്സിഡി നിരക്കിൽ സംസ്ഥാന സര്‍ക്കാര്‍ മണ്ണെണ്ണ നല്‍കിയാലും പ്രതിസന്ധി കുറയില്ലെന്ന സ്ഥിതിയാണ്. 32000 പരമ്പരാഗത യാനങ്ങളേയും ‚6500 ബോട്ടുകളെയും ആശ്രയിച്ച് ജീവിക്കുന്ന 12 ലക്ഷത്തിലധികം മൽസ്യതൊഴിലാളികളെ ആണ് മണ്ണെണ്ണ വില വർദ്ധനവ് ബാധിക്കുക. മണ്ണെണ്ണ വില വര്‍ധനവില്‍ മന്ത്രി ജി ആർ അനിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര നയം മൂലം കേരളത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 

ഈ നയം കേന്ദ്രം തിരുത്തണം. ക്രൂരമായ നിലപാടാണിതെന്നും മന്ത്രി പ്രതികരിച്ചു. മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ദാരുണമാകും. അതേസമയം ഫെബ്രുവരിയിൽ കേന്ദ്രം വില കൂട്ടിയെങ്കിലും സംസ്ഥാനം കൂട്ടിയില്ല. വില കുറച്ച് നൽകാനാകുമൊ എന്ന് പരിശോധിക്കും.കേന്ദ്ര ഭക്ഷ്യമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും കാണുമെന്നും സംസ്ഥാനത്തിൻ്റെ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.ഭീമമായ വിലവർധന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.ഈ നയത്തിനെതിരെ കേരളത്തിൽ പ്രതിഷേധം ഉയരണം.വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:Kerosene prices rise; The con­di­tion of the fish­er­men will be dire, said Min­is­ter GR Anil in protest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.