Web Desk

അഹമ്മദാബാദ്

October 29, 2020, 2:23 pm

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

Janayugom Online

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസായിരുന്നു. അഹമ്മദാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കഴിഞ്ഞ സെപ്റ്റംബറില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഗുജരാത്ത് നിയമസഭയിലേക്ക് ആറ് തവണ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1995 ല്‍ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലെത്തി. 1998 മുതല്‍ 2001 വരെയും ഗുജറാത്തില്‍ മുഖ്യമന്ത്രിയായി തുടര്‍ന്നു. ജനസംഘിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെത്തിയത്.

Eng­lish sum­ma­ry: Kesub­hai patel died
You may also like this video: