Janayugom Online
Keto diet

ശരിയായി പാലിച്ചാല്‍ കീറ്റോഡയറ്റ് സൂപ്പറാ… ഒരാഴ്ച കൊണ്ട് കുറയും ഏത് അമിതവണ്ണവും

Web Desk
Posted on January 06, 2019, 5:31 pm

ഏത് പ്രായക്കാരിലും ഇപ്പോള്‍ കണ്ടു വരുന്ന ഒരു പ്രശ്‌നമാണ് അമിത വണ്ണവും അതുമൂലമുണ്ടാകുന്ന രോഗങ്ങളും. പല തരത്തിലുളള അബദ്ധധാരണകളുടെ ചുവട് പിടിച്ചാണ് ഇന്ന് പലരും ശരീരം മെലിയുവാനുളള പരീക്ഷണങ്ങളിലേര്‍പ്പെടുന്നത്. പട്ടിണികിടന്നാണ് പലരും ശരീരഭാരം കുറയ്ക്കുവാനുളള ശ്രമം നടത്തുന്നത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇനിമുതല്‍ മെലിയാന്‍ പട്ടിണി കിടക്കണ്ട വിഭവ സമൃദ്ധമായി ആഹാരം കഴിച്ചുകൊണ്ടുതന്നെ ശരീരസൗന്ദര്യം വീണ്ടെടുക്കാം. കീറ്റോജെനിക് ഡയറ്റ് ഒന്ന് പരീക്ഷിച്ചു നോക്കു.

എന്താണ് കീറ്റോജെനിക് ഡയറ്റ് ?

അന്നജത്തിന്റെ അളവ് വളരെ കുറച്ചും അതെ സമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റൊ ഡയറ്റ്. മാംസ്യത്തിന്റെ അളവില്‍ മാറ്റങ്ങള്‍ ഇല്ല. സാധാരണ നമ്മുടെ ഭക്ഷണ ക്രമത്തില്‍ ദിവസവും ആവശ്യമായ ഊര്‍ജ്ജത്തിന്റെ 5060 % അന്നജത്തില്‍ നിന്നും, 1525% മാംസ്യത്തില്‍ നിന്നും, ബാക്കി കൊഴുപ്പില്‍ നിന്നും ആണ് വരേണ്ടത് എന്നാണു കണക്ക്. എന്നാല് കീറ്റോ ഡയറ്റില് 10% ഊര്‍ജ്ജം മാത്രമേ അന്നജത്തില്‍ നിന്നും കിട്ടൂ. ഭൂരിഭാഗം ഊര്‍ജ്ജവും കൊഴുപ്പില്‍ നിന്നായിരിക്കും ലഭിക്കുക. റോബര്‍ അകിന്‍ എന്ന അമേരിക്കന്‍ ഡിയോളജിസ്റ്റ് ആണ് ഈ ഭക്ഷണക്രമത്തിനു വലിയ പ്രചാരണം നല്കിയത്. അമിത വണ്ണം കൊണ്ട് കഷ്ടപെട്ടിരുന്ന അദ്ദേഹം സ്വന്തം ഭാരം നിയന്ത്രിക്കാനുള്ള അന്വേഷണത്തിലാണ് ഈ രീതി കണ്ടെത്തിയത്

കീറ്റോ ഡയറ്റിന്റെ ഭാഗമായി കഴിക്കാവുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ?

പ്രകൃതിദത്തമായ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന കൊഴുപ്പുകള്‍ ഉപയോഗിക്കാം. പൂരിത/അപൂരിത കൊഴുപ്പുകള്‍ കഴിക്കുന്നതിനും തടസമില്ല. ട്രാന്‍സ് കൊഴുപ്പുകള്‍ ഒഴിവാക്കണം. ബട്ടര്‍ വെളിച്ചെണ്ണ, മുട്ടയുടെ മഞ്ഞ ഇവ കഴിക്കാം. പ്രോട്ടീന്‍ കൂടുതലും ലഭിക്കുക മല്‍സ്യം, റെഡ് മീറ്റ്, മുട്ടയുടെ വെള്ള, ചിക്കന്‍ ഇവ വഴിയാണ്. കൊഴുപ്പു കൂടിയ മീനുകളും കഴിക്കാം. കിഴങ്ങു വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കി ഇലവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ കഴിക്കാം. എന്നാല്‍ പഴങ്ങളും മറ്റും വളരെ കുറക്കണം. അന്നജം കുറഞ്ഞ പാലുല്‍പന്നങ്ങള്‍ കൂടുതല്‍ കഴിക്കാം. മയോനൈസ്, ചീസുകള്‍ ഇവ കൂടുതലായും പാലും തൈരും കുറച്ചും ഉപയോഗിക്കാം വെള്ളവും, അന്നജം കുറഞ്ഞ മറ്റു പാനീയങ്ങളും കൂടുതല്‍ കുടിക്കാം. ചായ, കാപ്പി, ജ്യൂസുകള്‍ എന്നിവ കുറക്കണം.

https://youtu.be/KlXkYhfGid8

കീറ്റോ ഡയറ്റ് എന്ന പേരിനു പിന്നില്‍

സാധാരണ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ഗ്ലൂക്കോസ് ഉണ്ടാകുന്നത്. അതാണ് കോശങ്ങള്‍ അവയുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക. തലച്ചോറിന് ഗ്ലൂക്കോസ് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. കീറ്റോ ഡയറ്റ് നോക്കുന്നവര്‍ കഴിക്കുന്ന അന്നജത്തിന്റെ അളവ് കുറവായതുകൊണ്ട് ആവശ്യത്തിന് ഗ്ലൂക്കോസ് ഉണ്ടാക്കാന്‍ പറ്റില്ല. ഇത്തരക്കാരില്‍ കൊഴുപ്പിനെ ഉപയോഗിച്ച് ശരീരം കീറ്റോണ ബോഡി എന്ന ചെറിയ രാസവസ്തുക്കള്‍ ഉണ്ടാക്കും. കരളിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. ഈ കീറ്റോണ്‍ ബോഡികള്‍ തലച്ചോറിനും മറ്റും ഉപയോഗിക്കാന്‍ സാധിക്കും. കീറ്റോ ഡയറ്റ് നോക്കുന്നവരില്‍ രക്തത്തില്‍ കീറ്റോണ്‍ ബോഡികളുടെ അളവ് കൂടും. അതാണ് ഇങ്ങനെയൊരു പേര് ലഭിക്കാന്‍ കാരണം.

ഈ ഭക്ഷണ രീതികൊണ്ട് എങ്ങനെയാണ് ഭാരം കുറയുക

മാംസ്യവും കൊഴുപ്പും വലിയ അളവില്‍ കഴിക്കുന്നതും, കീറ്റോണ ബോഡിയുടെ അളവ് കൂടുന്നതും വിശപ്പ് കുറയാന്‍ കാരണമാകുന്നു. ഗ്ലുക്കോസിന്റെ അഭാവത്തില്‍ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ചെലവ് ചെയ്യേണ്ടി വരുന്നു. ഇതൊക്കെയാണ് ഭാരം കുറയാന്‍ കാരണം. എന്നാല്‍ ഇതൊന്നുമല്ല, അന്നജത്തിന്റെ അളവ് കുറക്കുന്നതുകൊണ്ടു മാത്രമുള്ള താലകാലിക പ്രതിഭാസമാണ് ഭാരം കുറയുന്നത് എന്നും വാദിക്കുന്നവര്‍ ഉണ്ട്. ചുരുക്കത്തില്‍ അക്കാലത്തെ ഡയറ്റീഷ്യന്‍മാര്‍ നിര്‍ദേശിച്ചിരുന്ന കൊഴുപ്പ് കുറവുള്ള ഭക്ഷണത്തിന് നേരെ എതിരായി പറഞ്ഞുകൊണ്ട് ആളുകളെ ഞെട്ടിച്ച് കീറ്റോ ഡയറ്റ് കളത്തില്‍ ഇറങ്ങി. മുട്ട, ഇറച്ചി, (ബീഫ്, മട്ടന്‍, പോര്‍ക്ക് അടക്കം കൊഴുപ്പോട് കൂടി), വെണ്ണ, നെയ്യ് ഒക്കെ ഇഷ്ടം പോലെ കഴിച്ചോളു എന്ന് പറഞ്ഞുകൊണ്ടാണ് റോബിന്‍ ആക്കിന്‍ ജന ശ്രദ്ധ പിടിച്ചു പറ്റിയത്. 1970കളില്‍ ആണ് ഈ സംഭവം. ഇത്ര വര്‍ഷത്തിന് ഇപ്പുറവും കീറ്റോ ഡയറ്റ് പ്രചാരത്തലുണ്ട് എന്ന് സാരം.

Keto 2