Friday
19 Apr 2019

കെവിന്‍ കേസ്: ഹര്‍ജി ഉത്തരവ് ഏഴിലേക്ക്

By: Web Desk | Monday 29 October 2018 9:04 PM IST


കോട്ടയം: കെവിന്‍ കേസ് വിചാരണ വേഗത്തിലാക്കണമെന്ന ഹര്‍ജി ഉത്തരവ് പറയാന്‍ നവംബര്‍ ഏഴിലേക്ക് മാറ്റി. ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷനും അല്ലെന്ന് പ്രതിഭാഗവും വാദിച്ചു. കോട്ടയം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഹൈക്കോടതിയും ദുരഭിമാനക്കൊലയെന്ന് നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹര്‍ജി. കഴിഞ്ഞ മെയ് 27 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്നാണ് കെവിനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയതും കൊലപ്പെടുത്തിയതും. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്.

വധശിക്ഷ ലഭിക്കാവുന്ന നരഹത്യ , തട്ടിയെടുത്ത് വിലപേശല്‍, എന്നിവയ്ക്കു പുറമെ ഗൂഢാലോചന, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളും 14 പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. 87 ദിവസം കൊണ്ട് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എംഎസ് ഷിബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം തുടരുകയാണ്.

Related News