Thursday
27 Jun 2019

മകന് നീന്തല്‍ അറിയാമായിരുന്നു; കെവിന്റെ പിതാവ്

By: Web Desk | Monday 13 May 2019 6:30 PM IST


കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഒന്നാം പ്രതി ഷാനു ചാക്കോ സഞ്ചരിച്ചിരുന്ന കാര്‍ മാന്നാനം മേഖലയില്‍ മൂന്ന് തവണ കണ്ടതായി ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്ന അജയകുമാറിന്റെ മൊഴി.

കെവിനെ തട്ടികൊണ്ടു പോയ കാര്യം പോലീസ് പറഞ്ഞാണ് അറിഞ്ഞതെന്നും മകന് നീന്തല്‍ അറിയാമായിരുന്നെന്നും കെവിന്റെ പിതാവ് ജോസഫും മൊഴി നല്‍കി.

കോട്ടയം സെക്ഷന്‍സ് കോടതിയിലെ രണ്ടാം ഘട്ട വിസ്താരത്തിനിടെയാണ് ഇരുവരും മൊഴി നല്‍കിയത്.  കെവിന് നീന്തല്‍ അറിയാമായിരുന്നുവെന്നും നീനുവിനെ പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ആദ്യമായി കണ്ടെതെന്നും ജോസഫ് മൊഴി നല്‍കി. ഗാന്ധിനഗര്‍ സ്റ്റേഷനിലെ ജി ഡി ചുമതലയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്‍ സണ്ണി, നീനുവും കെവിനും വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ സമീപിച്ച വക്കീല്‍ ഓഫീസിലെ ജീവനക്കാരി ജെസ്നാ മോള്‍, നീനു താമസിച്ച ഹോസ്റ്റല്‍ വാര്‍ഡന്‍ ബെറ്റി, ഷാനുവിന് സിം കാര്‍ഡ് എടുത്തു നല്‍കിയ വിഷ്ണു എന്നിവരെയും
ഇന്ന് വിസ്തരിച്ചു.
കെവിന്‍ വധക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍, മൂന്നു തവണ കണ്ടുവെന്നാണ് സിവില്‍ പൊലിസ് ഓഫീസറായ അജയകുമാര്‍ കോടതിയില്‍ മൊഴി നല്‍കിയത്.

ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എ എസ് ഐ ബിജുവിനൊപ്പം നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്നപ്പോഴായിരുന്നു സംഭവം. ഷാനു ചാക്കോയെയും മൂന്നാ പ്രതി ഇഷാനെയും അജയകുമാര്‍ തിരിച്ചറിഞ്ഞു.

കെവിന്‍ താമസിച്ചിരുന്നു വീടിന് നൂറ് മീറ്റര്‍ അകലെ സംശയകരമായ സാഹചര്യത്തില്‍ കണ്ട വാഹനം പരിശോധിച്ചു. അന്ന് മൊബൈലില്‍ പകര്‍ത്തിയ പ്രതികളുടെ ദ്യശ്യങ്ങളും അജയകുമാര്‍ കോടതിയില്‍ തിരിച്ചറിഞ്ഞു.

പ്രതികളില്‍ നിന്ന് പണം കൈപ്പറ്റിയ കേസില്‍ അറസ്റ്റിലായി വകുപ്പ് തല നടപടി നേരിട്ടിട്ടുണ്ടെന്നും അജയകുമാര്‍ പറഞ്ഞു.

 

Related News