കെവിന്‍റെ മരണത്തിലെ മുഖ്യ പ്രതികള്‍ കീഴടങ്ങി

Web Desk
Posted on May 29, 2018, 4:22 pm

കെവിന്‍റെ മരണത്തിലെ മുഖ്യ പ്രതികള്‍ കീഴടങ്ങി. ഷാനു ചാക്കോയും ചാക്കോയുമാണ് കീഴടങ്ങിയത്. നീനുവിന്‍റെ സഹോദരനും പിതാവുമാണ് കീഴടങ്ങിയത്. കണ്ണൂര്‍ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്.

അതിനിടെ, ഇവർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനുമാണ് ജാമ്യാപേക്ഷ നൽകിയത്. കേസിലാകെ 14 പ്രതികളാണുള്ളതെന്ന് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഐജി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.