കെവിൻ കൊലക്കേസ്: കോടതി ഇന്ന് വിധി പറയും

Web Desk

കോട്ടയം

Posted on August 22, 2019, 8:34 am

കെവിന്‍ കൊലക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി ഇന്ന് വിധി പറയും. കെവിന്റേത് ദുരഭിമാനകൊലയാണെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യം. അതേ സമയം കെവിന്റെത് ദുരഭിമാനക്കൊലയാണോ എന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞ 14 ന് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദീകരണം കോടതി കേട്ടിരുന്നു.

പുനലൂര്‍ സ്വദേശി ചാക്കോയുടെ മകള്‍ നീനുവിനെ രജിസ്ട്രര്‍ വിവാഹം ചെയ്തതിന്റെ പിറ്റേന്നാണ് നട്ടാശേരി സ്വദേശി കെവിന്‍ ജോസഫിനെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് പോയത്. 2018 മെയ് 27നായിരുന്നു സംഭവം.28 ന് പുലര്‍ച്ചെ കെവിന്റെ മൃതദേഹം ചാലിയേക്കര ആറില്‍ കണ്ടെത്തി. കെവിന്റെത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായക മൊഴികളാണ് ഫോറന്‍സിക് വിദഗ്ധരും നല്‍കിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 186 സാക്ഷികളില്‍ 113 സാക്ഷികളെ വിസ്തരിച്ച കോടതി സാങ്കേതിക തെളിവുകളും പരിശോധിച്ചിരുന്നു.

you may also like this video