കെവിന്‍ കൊലക്കേസില്‍ ശിക്ഷ ഇന്ന്; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

Web Desk
Posted on August 27, 2019, 9:32 am

കോട്ടയം: കെവിന്‍ ദുരഭിമാനക്കൊലക്കേസില്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും. വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും ഇളവ് അനുവദിക്കണമെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ട കേസിലാണ് സെഷന്‍സ് ജഡ്ജ് എസ് ജയചന്ദ്രന്‍ വിധി പറയുക.

10 പേരാണ് കുറ്റക്കാര്‍. ശിക്ഷയില്‍ കഴിഞ്ഞദിവസം വാദം പൂര്‍ത്തിയായിരുന്നു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കോടതി കണ്ടെത്തി. പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെങ്കിലും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. പ്രതികളുടെ പ്രായവും മുന്‍കാല ജീവിതവും പരിഗണിച്ച് പരമാവധി ഇളവ് അനുവദിക്കണമെന്ന് പ്രതിഭാഗവും ബോധിപ്പിച്ചു.

you may also like this video