കെവിന്‍ കൊലക്കേസ്: വിധി ഓഗസ്റ്റ് 14ന്

Web Desk
Posted on July 30, 2019, 2:12 pm

കോട്ടയം: കേരളത്തെയാകെ ഞെട്ടിച്ച കെവിന്‍ കൊലക്കേസില്‍ വിധി ഓഗസ്റ്റ് 14ന്. കോട്ടയം സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസില്‍ പ്രത്യേക കോടതി റെക്കോഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയാനൊരുങ്ങുന്നത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതിയ്ക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ മൂന്ന് മാസം കൊണ്ട് തന്നെ വിചാരണ പൂര്‍ത്തിയായി.