കെവിൻ വധം: രാഷ്ട്രീയ ബന്ധമില്ലെന്ന് ഐജി

Web Desk
Posted on June 01, 2018, 12:21 pm

കോട്ടയം: കെവിന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയബന്ധമൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘത്തലവൻ ഐജി വിജയ് സാഖറെ.

“രാഷ്ട്രീയ പാർട്ടികൾക്കോ സംഘടനകൾക്കോ കേസുമായി ബന്ധമൊന്നുമില്ല. ഇത് പ്രണയത്തിന്‍റെ പേരിലുള്ള കൊലപാതകമാണ്. കൊല്ലപ്പെട്ട കെവിന്‍റെ ഭാര്യയായ നീനുവിന്‍റെ സഹോദരനും പിതാവിനുമായിരുന്നു വൈരാഗ്യം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്, കേസിൽ പോലീസുകാരുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. കെവിന്‍റെ സുഹൃത്ത് അനീഷിന്‍റെ മൊഴിയിൽ വൈരുദ്ധ്യമില്ല. കേസുമായി ബന്ധപ്പെട്ട് നിരവധി പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്”

കോട്ടയത്ത് മാധ്യമപ്രവർത്തകരോട് ഐജി വിജയ് സാഖറെ വ്യക്തമാക്കി.