Tuesday
18 Jun 2019

കെവിന്റെ കൊലപാതകം ആസൂത്രിതം; കൂടുതല്‍ തെളിവുകള്‍ കോടതിയില്‍

By: Web Desk | Friday 3 May 2019 11:05 PM IST


കോട്ടയം: കെവിനെ കൊലപെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചതിന് കൂടുതല്‍ തെളിവുകള്‍. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞദിവസം നടന്ന വിസ്താരത്തിനിടെയാണ് പ്രോസിക്യൂട്ടഷന്‍ തെളിവുകള്‍ ഹാജരാക്കിയത്.
ഒന്നാംപ്രതി ഷാനു ചാക്കോ പിതാവ് ചാക്കോക്ക് അയച്ച വാട്ട്‌സ് ആപ് സന്ദേശങ്ങള്‍ ചാക്കോ ഒളിവില്‍താമസിച്ച കണ്ണൂരിലെ വീടിന്റെ അയല്‍വാസിയായ സന്തോഷാണ് തിരിച്ചറിഞ്ഞത്.
സംഭവശേഷം ഒളിവില്‍പോയ മുഖ്യപ്രതി ഷാനു ചാക്കോയെ സന്തോഷിന്റെ അയല്‍വാസിയുടെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
കേസിലെ മഹസര്‍ സാക്ഷി കൂടിയായ സന്തോഷ് ഷാനുവിനെയും തിരിച്ചറിഞ്ഞു.
കെവിന്‍ കൊല്ലപ്പെട്ട ശേഷം ഒളിവില്‍പോയ നാലുപ്രതികള്‍ താമസിച്ച കുമളിയിലെ ഹോം സ്‌റ്റേയുടെ നടത്തിപ്പുകാരനെയും കോടതി വിസ്തരിച്ചു. വിഷ്ണു, നിഷാദ്, ഷിനു, ഷെഫിന്‍ എന്നിവരെ നടത്തിപ്പുകാരന്‍ ജിനദേവന്‍ തിരിച്ചറിഞ്ഞു. ഇതോടെ സാക്ഷിവിസ്താരത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. അടുത്തഘട്ടം ഈമാസം 13ന് തുടങ്ങും.

Related News