Wednesday
21 Aug 2019

കെവിന്‍ വധക്കേസ്; സാക്ഷിക്ക് പ്രതികളുടെ മര്‍ദ്ദനം

By: Web Desk | Monday 20 May 2019 11:30 AM IST


കോട്ടയം: കെവിന്‍ വധക്കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിന് പ്രതികളുടെ മര്‍ദ്ദനം. ആറാം പ്രതി മനു, പതിമൂന്നാം പ്രതി ഷിനു എന്നിവര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. കോടതിയില്‍ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.

കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസില്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തേഴാം സാക്ഷി രാജേഷിന്‍റെ മൊഴി. പുനലൂരില്‍ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മര്‍ദ്ദനമെന്നാണ് രാജേഷ് കോടതിയില്‍ പറഞ്ഞത്. പരാതിയെ തുടര്‍ന്ന് പുനലൂര്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News