Friday
19 Apr 2019

കെവിന്‍റേത് മുങ്ങിമരണമല്ല ; ബന്ധു അനീഷ്

By: Web Desk | Friday 29 June 2018 2:22 PM IST


കോട്ടയം: കെവിന്‍റേത് മുങ്ങിമരണമല്ലെന്നും  സത്യം പുറത്തുവരാൻ സിബിഐ അന്വേഷണം ആണ് വേണ്ടതെന്നും ബന്ധു അനീഷ്. രാസപരിശോധന ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് അനീഷ് ഇക്കാര്യം പറഞ്ഞത്. ഷാനു അടക്കമുള്ളവര്‍ കെവിനെ മുക്കി കൊന്നതാണ്. സത്യം തെളിയണമെങ്കില്‍ സിബിഐ അന്വേഷണം നടത്തണം. നുണ പരിശോധനക്ക് തയാറാണെന്നും അനീഷ് പറഞ്ഞു.

മുങ്ങിമരണമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ശരിവെക്കുന്ന രാസപരിശോധന ഫലം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബോധമില്ലാതിരുന്ന കെവിനെ ഷാനു അടക്കമുള്ളവര്‍ മുക്കി കൊന്നതാകാം. മുട്ടറ്റം വെള്ളമുള്ള ചാലിയക്കരയാറ്റില്‍ കെവിന്‍ എങ്ങനെ മുങ്ങിമരിക്കുമെന്നും അനീഷ് ചോദിക്കുന്നു.

നീനുവിന്‍റെ അമ്മ രഹ്‍നക്ക് ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ട്. ഇവര്‍ കെവിനെ രണ്ട് തവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കണമെന്നും അനീഷ് പറഞ്ഞു.

Related News