കെവിന്‍ വധക്കേസില്‍ നാല് പ്രതികളെ വെറുതെ വിട്ടു; മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കെവിന്റെ പിതാവ് 

Web Desk
Posted on August 22, 2019, 1:57 pm

കൊച്ചി: കെവിന്‍ വധക്കേസില്‍ നാലു പ്രതികളെ വെറുതെ വിട്ട കോടതിവിധിയ്ക്കതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കെവിന്റെ പിതാവ് ജോസഫ്.

കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. നീനുവിന്റെ പിതാവ് ചാക്കോ കേസില്‍ കുറ്റക്കാരന്‍ തന്നെയാണ്. ചാക്കോ ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ എല്ലാം കൊടുത്തിരുന്നു. എന്നിട്ടും ചാക്കോ ഉള്‍പ്പെടെയുള്ള നാലു പേരെ വെറുതെ വിട്ടത് എന്താണെന്ന് അറിയണം. ദുരഭിമാനക്കൊലയായിട്ടാണ് കോടതി കേസിനെ കണക്കാക്കിയിരിക്കുന്നത് എന്നിട്ടും 10 പേര്‍ മാത്രമാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചു. കേസില്‍ എല്ലാവര്‍ക്കും ശിക്ഷ കിട്ടുമെന്നു തന്നെയായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചത്. ഇത് ഞങ്ങള്‍ക്ക് വലിയ വേദനയുണ്ടാക്കി, ജോസഫ് പറഞ്ഞു.

you may also like this video