
എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കാൻ കേരളത്തിന്റെ സ്വന്തം അതിവേഗ ഇന്റർനെറ്റായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്(കെ ഫോൺ)പദ്ധതി വഴി ജില്ലയിൽ കണക്ഷനുകളുടെ എണ്ണം പതിനായിരത്തോട് അടുത്തു. ഇതുവരെ 8723 ഓളം കണക്ഷനുകൾ ആണ് ജില്ലയിൽ നൽകിയത്. ജില്ലയിലെ വീടുകളിൽ മാത്രം 6128 ഓളം കണക്ഷനുകൾ നൽകി മുന്നേറ്റം തുടരുകയാണ് കെ ഫോൺ.
നൂതന സാങ്കേതികവിദ്യയും ഏറ്റവും പുതിയ ഉപകരണങ്ങളും ഉപയോഗിച്ച് മികച്ച നെറ്റുവർക്കാണ് കെ ഫോൺ ഒരുക്കിയിരിക്കുന്നത്.
ജില്ലയിൽ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള 995 വീടുകളിൽ ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കിയപ്പോൾ 1570 സർക്കാർ സ്ഥാപനങ്ങളിലും കെ ഫോൺ നൽകാനായിട്ടുണ്ട്. 30ഓളം ഇതര സ്വകാര്യ സ്ഥാപനങ്ങളിലും കണക്ഷനുകൾ നൽകിക്കഴിഞ്ഞു.
കെ ഫോൺ ബേസിക്, ബേസിക് പ്ലസ്, ഫ്ലക്സ്, പൾസ്,മാസ്, ടർബോ, ടർബോ സൂപ്പർ, സെനിത്ത്, സെനിത്ത് സൂപ്പർ തുടങ്ങി വിവിധ വേഗത്തിലുള്ള ഇൻ്റർനെറ്റ് കണക്ഷനുകൾ കെ ഫോൺ വഴി ലഭ്യമാണ്. 299 രൂപയാണ് ഒരു മാസത്തെ ബേസിക് പ്ലാനുകളുടെ നിരക്ക്. സെക്കൻ്റിൽ 20 എം ബി വരെ വേഗത്തിൽ 1000 ജിബിയാണ് ഈ പ്ലാൻ വഴി ലഭിക്കുന്നത്.349,399 തുടങ്ങി വിവിധ പ്ലാനുകളും ലഭ്യമാണ്. 449 രൂപയുടെ പ്ലാനിൽ സെക്കൻ്റിൽ 50 എംബി വരെ വേഗതിയിൽ 3500 ജിബി വരെ ഡേറ്റ ലഭിക്കും. 1499 രൂപയുടെ കെ ഫോൺ സെനിഞ്ഞ് സൂപ്പർ പ്ലാനുകൾക്ക് സെക്കൻ്റിൽ 300 എം ബി വരെയൊണ് വേഗത. ഒരു മാസത്തെ പ്ലാനിലൂടെ 5000 ജിബി വരെ ഡേറ്റ ലഭിക്കും. ഡേറ്റ കഴിഞ്ഞാൽ വേഗത കുറയും. നിലവിൽ ജില്ലയിൽ പുതിയ കെഫോൺ അപേക്ഷകളും അധികൃതരുടെ പരിഗണനയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.