20 April 2024, Saturday

Related news

April 14, 2024
April 5, 2024
February 22, 2024
February 8, 2024
January 23, 2024
January 14, 2024
January 12, 2024
January 10, 2024
November 7, 2023
November 1, 2023

കെജിഒഎഫ് സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡന്റായി ഡോ. ബീന ബീവി, സെക്രട്ടറിയായി എം എസ് റീജ

Janayugom Webdesk
പാലക്കാട്‌
September 28, 2021 10:49 am

ഓഫിസേഴ്സ് ഫെഡറേഷന്‍ സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡണ്ടായി ഡോ. ബീന ബീവി (തിരുവനന്തപുരം), സെക്രട്ടറിയായി എം എസ് റീജ (പാലക്കാട്) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന കണ്‍വെന്‍ഷന്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡണ്ട് ഡോ. ബീന ബീവി അധ്യക്ഷത വഹിച്ചു. നവകേരള സൃഷ്ടി സിവില്‍ സര്‍വ്വീസിന്റെ പ്രസക്തിയും വനിത ജീവനക്കാരുടെ പങ്കും എന്ന വിഷയത്തില്‍ വര്‍ക്കിംഗ് വിമണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി കെ മല്ലിക മുഖ്യപ്രഭാഷണം നടത്തി. 

മഹിളാസംഘം ജില്ലാ സെക്രട്ടറി സുമലതാ മോഹന്‍ദാസ്, കെ ജി ഒ എഫ് ജനറല്‍ സെക്രട്ടറി വി എം ഹാരീസ്, സംസ്ഥാന വെെസ് പ്രസിഡണ്ട് ഡൊ.എന്‍ ഉഷാറാണി, സംസ്ഥാന സെക്രട്ടറി പി വിജയകുമാര്‍, ജില്ലാ പ്രസിഡണ്ട് ജെ ബിന്ദു എന്നിവര്‍ സംസാരിച്ചു. വനിതാ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം എസ് ശ്രീജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. മേരി ജൂലിയറ്റ് രക്തസാക്ഷി പ്രമേയവും രശ്മി കൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ വനിതാ സെക്രട്ടറി ഡോ. അഞ്ജു അന്ന ജെയിംസ്, പ്രസിഡണ്ട് എന്‍ ബിന്ദു എന്നിവര്‍ നന്ദി പറഞ്ഞു .

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്ന് പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭാരവാഹികള്‍: പ്രസിഡണ്ട് ഡോ. ബീന ബീവി (തിരുവനന്തപുരം), വെെസ് പ്രസിഡണ്ടുമാര്‍: പുഷ്പ (പത്തനംതിട്ട), ഡോ. രചന (എറണാകുളം) സെക്രട്ടറി : എം എസ് റീജ (പാലക്കാട്), ജോ.സെക്രട്ടറിമാര്‍: ജെയ്സി മോള്‍ (ഇടുക്കി), ഡോ. പ്രിയ (തൃശൂര്‍), ട്രഷറര്‍: ഡോ ജിനി (കൊല്ലം) എന്നിവരെ തെരഞ്ഞെടുത്തു. 

ENGLISH SUMMARY:KGOF State Wom­en’s Com­mit­tee Pres­i­dent Beena Bee­vi, sec­re­tary M S Reeja
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.