13 November 2025, Thursday

Related news

November 13, 2025
November 6, 2025
November 4, 2025
November 2, 2025
November 1, 2025
October 31, 2025
October 22, 2025
October 21, 2025
October 20, 2025
October 20, 2025

കാനഡയിൽ അറസ്റ്റിലായ ഖലിസ്ഥാനി വിഘടനവാദി നേതാവ് അർഷ് ദല്ലയെ കൈമാറണം; ആവശ്യവുമായി ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
November 14, 2024 8:52 pm

കാനഡയിൽ അറസ്റ്റ് ചെയ്ത ഖാലിസ്താന്‍ ഭീകരന്‍ അര്‍ഷ് ദല്ലയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. അന്തര്‍ദേശീയ മാധ്യമങ്ങള്‍ വഴിയാണ് അറസ്റ്റ് വിവരങ്ങള്‍ അറിഞ്ഞതെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അര്‍ഷദ് ദല്ലയെ അറസ്റ്റ് ചെയ്തതായി കാനഡ പൊലീസ് സ്ഥിരീകരിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.അർഷ് ദല്ലയെ കഴിഞ്ഞ വർഷം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ, ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് കാനഡയോട് ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അർഷ് ദല്ലയെ വിട്ടുകിട്ടാൻ അന്വേഷണ ഏജൻസികൾ കാനഡയെ സമീപിക്കും. ഇന്ത്യയിൽ നിയമ നടപടി നേരിടുന്നതിന് ഇയാളെ കൈമാറുകയോ നാടുകടത്തുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 50ലധികം കേസുകളിൽ പ്രതിയാണ് അർഷ് ദല്ല. 

2022 മെയിൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ അർഷ് ദല്ലയു​ടെ വിലാസമറിയാനും സാമ്പത്തിക വിവരങ്ങൾ മനസിലാക്കാനും ഇന്ത്യ കാനഡക്ക് അപേക്ഷ നൽകിയിരുന്നു. 2023 ജനുവരിയിലാണ് അപേക്ഷ നൽകിയത്. നവംബർ എട്ടിന് കാനഡയിൽ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് അർഷ് ദല്ല പിടിയിലാവുന്നത്. ഭാര്യക്കൊപ്പമാണ് അർഷ് ദല്ല കാനഡയിൽ കഴിയുന്നതെന്നാണ് വിവരം. 

Kerala State - Students Savings Scheme

TOP NEWS

November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.