16 April 2024, Tuesday

Related news

April 16, 2024
April 14, 2024
April 7, 2024
April 6, 2024
March 31, 2024
March 30, 2024
March 29, 2024
March 26, 2024
March 25, 2024
March 24, 2024

ഖാര്‍ഗാവ് സംഘര്‍ഷം: 175 പേര്‍ അറസ്റ്റില്‍

Janayugom Webdesk
ഭോപ്പാല്‍
April 24, 2022 9:32 pm

മധ്യപ്രദേശിലെ ഖാര്‍ഗാവില്‍ രാമനവമിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 175 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഇതുവരെ 64 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഘര്‍ഷത്തിനിടെ പൊലീസ് സൂപ്രണ്ട് സിദ്ദാര്‍ത്ഥ് ചൗദരിയെ വെടിവച്ച മൊഹ്സിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

രാമനവമിഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയാകുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മുസ്‌ലിം വിഭാഗക്കാരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് ഇടിച്ചുനിരത്തിയ ബിജെപി സര്‍ക്കാരിന്റെ നടപടിയും ഏറെ വിവാദമായിരുന്നു.

Eng­lish summary;Khargaon clash: 175 arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.