മുസ്ലിം വ്യക്തി നിയമപ്രകാരം ഭര്‍ത്താവിന്റെ സമ്മതമില്ലാതെ തന്നെ വിവാഹമോചനം സാധ്യമാക്കാന്‍ സ്ത്രീകള്‍ക്ക് അധികാരം നല്‍കുന്ന സംവിധാനമായ ഖുല്‍അ രീതിക്ക് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തെലങ്കാന ഹൈക്കോടതി. വിഷയത്തിലെ പങ്കാളികളായ ഭാര്യ, ഭര്‍ത്താവ്, മുസ്ലിം പണ്ഡിതര്‍, കുടുംബ കോടതികള്‍ എന്നിവയുള്‍പ്പെടെ എല്ലാ കക്ഷികള്‍ക്കും സമഗ്രമായ ചട്ടക്കൂട് ജസ്റ്റിസ് മസൂമി ഭട്ടാചാര്യയും ജസ്റ്റിസ് ബി ആര്‍ മധുസൂദന്‍ റാവുവും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് ഇറക്കിയത്.
മുസ്ലിം സ്ത്രീക്ക് വിവാഹമോചനം തേടുന്നതിന് ഭര്‍ത്താവിന്റെ സമ്മതമോ അനുമതിയോ ആവശ്യമില്ലെന്ന് കഴിഞ്ഞയാഴ്ച തെലങ്കാന ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി വിശദമായ ഉത്തരവ് ഇറക്കിയത്. വിവാഹമോചനം സംബന്ധിച്ച് ഖുര്‍ആനിലെ രണ്ടാം അധ്യായത്തിലെ 228, 229 സുക്തങ്ങളും വിധിയില്‍ ഉദ്ധരിക്കുന്നു. മതസംഘടനകള്‍ക്കും മതത്തിലെ ആന്തരിക സംവിധാനങ്ങള്‍ക്കും ഉപദേശം നല്‍കാന്‍ മാത്രമെ അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.