Web Desk

ചെന്നൈ

October 27, 2020, 10:20 am

കോവിഡ് നിയന്ത്രണ ലംഘനം; ഖുശ്ബു അറസ്റ്റില്‍

Janayugom Online

കോവിഡ് നിയന്ത്രങ്ങള്‍ ലംഘിച്ചതിന് ബിജെപി നേതാവ് ഖുശ്ബു അറസ്റ്റില്‍. മനുസ്മൃതി വിവാദത്തില്‍ തിരുമാളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചിദംബരത്ത് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തരെയും അറസ്റ്റ് ചെയ്തിരുന്നു. 

കോവിഡ് കണക്കിലെടുത്ത് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്ന് നേരത്തെ ചിദംബരത്ത് വിസികെ പ്രതിഷേധിച്ചിരുന്നു. ലോകസഭ എംപിയും വിസികെ നേതാവ് തിരുമാളവന് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഇപ്പോള്‍ പ്രതിഷേധം നടന്നത്. 

ENGLISH SUMMARY:khushboo arrest­ed for vio­lat­ing covid protocol
You may also like this video