സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. ബാന്ദ്രയിലെ വസതിയില്‍ ഞായറാഴ്ച സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദരോഗത്തെ തുടർന്നാണ് ആത്മഹത്യയെന്ന് റിപ്പോർട്ടുകൾ. പിന്നാലെ സുശാന്തിന്റെ മരണത്തിൽ പ്രതികരിച്ച് കൊണ്ട് ഖുഷ്ബു രംഗത്തെത്തിയത്. താനും കടുത്ത വിഷാദത്തിലൂടെ കടന്നു പോയിരുന്നതായി എന്നാണ് നടി വ്യക്തമാക്കുന്നത്. എല്ലാം അവസാനിപ്പിക്കാൻ പലപ്പോഴും തീരുമാനിച്ചിരുന്നു എന്നാൽ താന്‍ സ്വയം യുദ്ധം ചെയ്താണ് തിരിച്ചുവന്നതെന്ന് ട്വീറ്റുകള്‍ കുറിച്ചു.
സുശാന്തിന് മാത്രമല്ല എല്ലാവരും വിശാദത്തിലൂടെ കടന്നു പോവുകയാണ്. അല്ലെന്ന് പറഞ്ഞാൽ ചിലപ്പോൾ അത് കള്ളമായിരിക്കാം. എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ മനസില്‍ തോന്നിയ എല്ലാ ചീത്ത വിചാരങ്ങളോടും ഞാന്‍ അവരേക്കാള്‍ ശക്തയാണെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചുകൊണ്ടേയിരുന്നു. എന്നെ പരാജയപ്പെടുത്താന്‍ ആഗ്രഹിച്ചവളേക്കാള്‍ ശക്ത. എന്റെ അവസാനത്തിനായി കാത്തിരുന്നവരേക്കാള്‍ ശക്ത.
ഒരു ഘട്ടത്തില്‍ ജീവിതം സ്തംഭിച്ചിരുന്നു, അവസാനം കാണാന്‍ സാധിച്ചില്ല. അത് ഇരുണ്ടതും ഭയപ്പെടുത്തുന്നമായിരുന്നു. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ കാണാതിരിക്കാന്‍ സ്വാര്‍ത്ഥയായി കണ്ണടച്ച് ഇരിക്കണം. എന്നേന്നുക്കുമായി ഉറങ്ങുക എന്നതായിരുന്നു എളുപ്പവഴി. പക്ഷേ എന്റെ മനസ് എന്നെ തിരിച്ചു വലിച്ചു. സുഹൃത്തുക്കള്‍ തന്റെ ഒപ്പം ഉണ്ടായിരുന്നു. അവരാണ് എന്റെ മാലാഖമാർ. ഞാന്‍ ഇത്രയും ദൂരം എത്തിയതിന്റെ കാരണം എനിക്ക് തിരിച്ചു യുദ്ധം ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നക് കൊണ്ടാണ് . എല്ലാ പരാജയങ്ങളെയും മറികടന്ന് എന്റെ വിജയ സ്ഥാനത്ത് എത്താന്‍. ആത്മവിശ്വാസം നൽകുന്ന ഈ തുറന്ന് പറച്ചിൽ സിനിമലോകത്ത് ഞെട്ടൽ ഉണ്ടാക്കിയത്.
Everyone goes through upheaval n depression. I would be lying if I say I haven’t. I did and wanted to end all. But I fought the demons in my head bcoz I wanted to prove I am stronger than them. Stronger than those who wanted to fail me. Stronger than those who waited for my end.
— KhushbuSundar ❤️ (@khushsundar) June 15, 2020
ENGLISH SUMMARY:khushbu about sushant singh rajput death and the thoughts of life
You may also like this video