ആദ്യ വാഹനമായ സെല്ട്ടോസിലൂടെ തന്നെ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ വാഹനനിര്‍മാതാക്കളാണ് കിയ. ഇതിനു പിന്നാലെ രണ്ടാമതൊരു വാഹനത്തെക്കൂടെ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കാര്‍ണിവല്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തെയാണ് കിയ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് കാര്ണിവലിന്രെ മുഖ്യ എതിരാളി. ഈ വാഹനത്തിന് 24.95 ലക്ഷം മുതല്‍ 33.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
പ്രീമിയം, പ്രസ്റ്റീജ്, ലിമോസിന് എന്നീ മൂന്ന് വേരിയന്റുകളിലാണ് കിയ കാര്‍ണിവല്‍ എത്തുന്നത്. ഏഴ്, എട്ട്, ഒമ്പത് എന്നീ മൂന്ന് സീറ്റിങ്ങ് ഓപ്ഷനുകളും കാര്‍ണിവലിനുണ്ട്. സെവന് സീറ്റര്‍ പ്രീമിയത്തിന് 24.95 ലക്ഷവും എട്ട് സീറ്ററിന് 25.15 ലക്ഷവും, പ്രെസ്റ്റീജ് ഏഴ് സീറ്ററിന് 28.95 ലക്ഷവും ഒമ്പത് സീറ്ററിന് 29.95 ലക്ഷവും ലിമോസിന് 33.95 ലക്ഷം രൂപയുമാണ് വില വരുന്നത്.
വിലയുടെയും ഫീച്ചറുകളുടെയും കാര്യത്തില്‍ ക്രിസ്റ്റയെക്കാള്‍ ബഹു ദൂരം മുന്നിലായിരിക്കും കാര്‍ണിവല്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രോമിയം ഗ്രില്ല്, പ്രൊജക്ഷന് ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം എന്നിവ ഉള്‍പ്പെടുന്നതാണ് മുന്‍വശം. 17 ഇഞ്ച് അലോയ് വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്കിഡ് പ്ലേറ്റ് എന്നിവ എക്സ്റ്റീരിയറിന്റെ ഭംഗി കുട്ടുന്നു. രണ്ടാം നിരയിലെ ഡോര്‍ വശങ്ങളിലേക്ക് തുറക്കുന്നതാണ്.
UVO കണക്ടഡ് കാര്‍ ടെക്നോളജിയാണ് ഇന്റീരിയറിന്റെ പ്രത്യേകത. ത്രീ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, വെന്റിലേറ്റഡ്ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവര്‍ ടെയ്ല്‍ഗേറ്റ് എന്നിവ ഇന്റീരിയറിലെ പുതുമയാകും. എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സൗകര്യങ്ങള്‍.
2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഇത് 200 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഇതില്‍ നല്‍കുക.
ഇപ്പോല്‍ പുറത്ത് വരുന്ന വിവരങ്ങല്‍ പ്രകാരം കിയയുടെ രണ്ടാം വാഹനവും നിരത്തുകളില്‍ വലിയ തരംഗം സൃഷ്ടിക്കുമെന്ന് തന്നെ വിശ്വസിക്കാം. ഒപ്പം ക്രിസറ്റയ്ക്കൊരു എട്ടിന്റെ പണിയും.
Kia Carnival launched in India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.