ബുക്കിംഗില്‍ കണ്ണുതള്ളിച്ച സോണറ്റ് ഒടുവില്‍ വിപണിയില്‍, അതും മോഹവിലയില്‍!

Web Desk
Posted on September 19, 2020, 12:15 pm

ഒട്ടേറെ പുതുമകളോടു കൂടിയ പ്രഥമ കോംപാക്റ്റ് എസ് യു വി, കിയാ സോണറ്റ്, കിയാ മോട്ടോഴ്സ് ഇന്ത്യ അവതരിപ്പിച്ചു. 6,71,000 രൂപയാണ് അവതരണ വില. വൈവിധ്യമാർന്ന 17 പതിപ്പുകളാണ് സോണറ്റിനുള്ളത്. രണ്ടു പെട്രോൾ എഞ്ചിനുകളും രണ്ട് ഡീസൽ എഞ്ചിനുകളും ഇതിൽ ഉൾപ്പെടുന്നു. അഞ്ച് ട്രാൻസ്മിഷനുകളും രണ്ട് ട്രിം ലവലുകളും ഉണ്ട്. കിയാ യൂവോ ബന്ധിത ഇൻ‑കാർ- സാങ്കേതിക വിദ്യയാണ് പ്രധാന സവിശേഷത. പുതിയ കാറിന് 25000 ബുക്കിംഗ് ആണ് ഇതുവരെ ലഭിച്ചത്. അവയുടെ വിതരണവും ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ, അനന്തപൂരിലെ പ്ലാന്റിലാണ് കിയാ സോണറ്റ് നിർമിക്കുന്നത്. 300, 000 യൂണിറ്റാണ് വാർഷിക ഉൽപ്പാദന ശേഷി.

ആഡംബരത്തിന്റെ പ്രതീകമാണ് കിയാ സോണറ്റ്. 10. 25 ഇഞ്ച് (26.03 സെന്റീമീറ്റർ) എട്ട് ഡി ടച്ച് സ്ക്രീൻ, വൈറസിൽ നിന്നും ബാക്ടീരിയയിൽ നിന്നും സംരക്ഷണം നല്കുന്ന സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ, ബോസ് സെവൻ- സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഡ്രൈവർ- പാസഞ്ചർ സീറ്റ്, 4.2 ഇഞ്ച് കളർ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വയർലെസ് സ്മാർട് ഫോൺ ചാർജർ എന്നിവയെല്ലാം കിയാ സോണറ്റിന്റെ സവിശേഷതകളാണ്. രണ്ട് ട്രിം ലൈൻസ് അവതരിപ്പിച്ചിട്ടുണ്ട്. എട്ട് മോണോടോൺ, മൂന്ന് ഡ്യുവൽ ടോൺ കളർ സ്കീമുകളിൽ ലഭ്യം. ഡീസൽ സിക്സ്- സ്പീഡ് ഓട്ടോമാറ്റിക്, ഈ വിഭാഗത്തിലെ തന്നെ ആദ്യത്തേതാണ്.

ഇന്ധനക്ഷമതയാണ് മറ്റൊരു പ്രത്യേകത. ഡീസൽ 1.5 ഡബ്ല്യു ജി റ്റി 6 എം ടി ലിറ്ററിന് 24.1 കിലോമീറ്ററാണ് ഉറപ്പു നൽകുന്നത്. ഡീസൽ 1.5 വി ജി റ്റി 6 എ ടി 19 കിലോമീറ്റർ നൽകും. സ്മാർട് സ്ട്രീം ജി 1.25 എം ടി 18.4 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. ക്ലിയർ വൈറ്റ്, ഗ്ലേസിയർ വൈറ്റ്, പേൾ, സ്റ്റീൽ സിൽവർ, ഗ്രാവിറ്റി ഗ്രേ, ഇന്റൻസ് റെഡ്, ഒറോറ ബ്ലാക്ക് പേൾ, ഇന്റലിജൻസി ബ്ലൂ, ബീജ് ഗോൾഡ് എന്നീ എട്ട് മോണോടോൺ നിറങ്ങളിൽ കിയ സോണറ്റ് ലഭിക്കും.

ലോകത്തിനു വേണ്ടി ഇന്ത്യയിൽ നിർമിച്ചതാണ് പുതിയ സോണറ്റ് എന്ന് കിയാ മോട്ടോഴ്സ് എം ഡിയും സി ഇ ഒയുമായ കൂഖിയൂൻ ഷിം പറഞ്ഞു. ലോകോത്തരവും വൈകാരികവുമായ രൂപകൽപ്പന സോണറ്റിനെ വ്യത്യസ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോംപാക്ട് എസ് യു വി മേഖലയിൽ പുതിയ സോണറ്റ് പുതിയൊരു ചരിത്രം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry: KIA son­net lauched in india

You may also like this video: