പത്രപ്രവര്‍ത്തകന് മകന്‍ നല്‍കിയത് അരനൂറ്റാണ്ട് നീളുന്ന പണി

Web Desk
Posted on April 11, 2019, 3:28 pm

സാന്‍ഫ്രാന്‍സിസ്‌കോ : പലര്‍ക്കും ഉഗ്രന്‍പണികൊടുക്കുന്ന പത്രപ്രവര്‍ത്തകന് പണികിട്ടിയത് സ്വന്തംവീട്ടില്‍ നിന്ന്. വാഷിംങ്ടണ്‍ ആസ്ഥാനമായി ജോലിചെയ്യുന്ന പത്രപ്രവര്‍ത്തകന് കിട്ടിയ പണി മൂന്നുവയസുള്ള മകനില്‍ നിന്നാണ്. നിരവധി നിര്‍ണായക വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന വിലയേറിയ ഐ പാഡ് മകന്‍ ലോക്ക് ചെയ്തത് 50 വര്‍ഷത്തേക്ക്. ന്യൂയോര്‍ക്കര്‍ മാഗസിനിലെ ലേഖകനായ ഇവാന്‍ ഓസ്‌നാസ് ആണ് തനിക്ക് മുട്ടന്‍പണി കിട്ടിയ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഐ പാഡില്‍ തെളിയുന്നതു പ്രകാരം 25,536,442 മിനിറ്റുകള്‍ക്ക് ശേഷം മാത്രമേ ഇനി തുറക്കാനാവൂ അതായത് 49.59വര്‍ഷങ്ങള്‍ക്ക് ശേഷം. തുറക്കാന്‍  എന്തെങ്കിലും മാര്‍ഗമറിയുമോ എന്നാരാഞ്ഞാണ് ഇവാന്‍ ട്വീറ്റ് ചെയ്തത്.