കൊല്ലം കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജാസ്മിനെയാണു നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നു രാവിലെ ഒൻപതരയോടെ സ്കൂളിന് ഏകദേശം 50 മീറ്റർ അടുത്തുവച്ചായിരുന്നു സംഭവം.
സ്കൂളിലേക്കു തനിച്ച് നടന്നു പോകുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. പേടിച്ചരണ്ട കുട്ടി കുതറിയോടി അടുത്ത് കണ്ട വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീയെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. പിടികൂടിയ സ്ത്രീ തെങ്കാശി സ്വദേശിയാണെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായിട്ടുണ്ട്. മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങളും ഇവർ പ്രകടിപ്പിച്ചിരുന്നു.
English Summary; kidnapping attempt in kollam
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.