കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. തട്ടിക്കൊണ്ടുപോയ സംഘത്തിന് കാർ നൽകിയ കീഴശ്ശേരി സ്വദേശി മുഹമ്മദ് ഷെരീഫ്, വാഹനത്തിൻ്റെ ഉടമകളായ മൊറയൂർ സ്വദേശികളായ അബ്ദുൾ ഹക്കീം, മുനീർ എന്നിവരാണ് പുതുതായി അറസ്റ്റിലായത്. അന്നൂസ് റോഷൻ എന്ന യുവാവിനെയാണ് കൊടുവള്ളിയിൽനിന്ന് സംഘം തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന മറ്റ് ആറുപേർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.