October 1, 2022 Saturday

Related news

October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022
September 10, 2022
September 9, 2022

കിഫ്ബി; കുറ്റിയാടി മണ്ഡലത്തിലും വികസനമേറെ

Janayugom Webdesk
കല്‍പറ്റ
September 21, 2020 6:34 pm

കല്‍പറ്റ ടൗണില്‍നിന്നും ഒന്നര കിലോമീറ്റര്‍ അകലെ അമ്പിലേരിയില്‍ അഞ്ച് ഏക്കറിലാണ് ഓംകാരനാഥ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം സജ്ജമാവുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയം, അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്, നീന്തല്‍ക്കുളം, ഡ്രസ്സിങ് റൂം, എന്നിവയടങ്ങുന്നതാണ് സ്റ്റേഡിയം. അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായി. രണ്ട് ഭാഗങ്ങളിലെ ഗ്യാലറി പ്രവൃത്തിയും പൂര്‍ത്തിയായി. നീന്തല്‍കുളത്തിന്റെ നിര്‍മാണപ്രവൃത്തിക്കും തുടക്കമിട്ടു. ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായുള്ള ഫാബ്രിക്കേഷന്‍ വര്‍ക്കുകളും അത് സ്ഥാപിക്കലുമാണ് പ്രധാനമായി നടത്താനുള്ളത്. ഈ പ്രവൃത്തി ആഗസ്തില്‍ തുടങ്ങി സപ്തംബറോടെ പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍, ടെന്നീസ്, തായ്ക്കൊണ്ടോ, ജുഡോ, റസലിങ് എന്നിവക്ക് അനുയോജ്യമായ സംവിധാനങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്നുണ്ട്. 50 മീറ്റര്‍ നീളത്തിലും, 30 മീറ്റര്‍ വീതിയുമുള്ള നീന്തല്‍ക്കുളം, മഴവെള്ള സംഭരണിയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എന്നിവയും സജ്ജീകരിക്കും. 36. 88 കോടി രൂപയാണ് സ്റ്റേഡിയത്തിന് വകയിരുത്തിയിട്ടുള്ളത്.

Eng­lish sum­ma­ry: KIFB projects in Wayanad

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.