September 29, 2022 Thursday

Related news

September 29, 2022
September 27, 2022
September 26, 2022
September 23, 2022
September 10, 2022
September 9, 2022
September 5, 2022
September 5, 2022
September 4, 2022
September 4, 2022

ഉന്നത നിലവാരത്തിൽ മാനന്തവാടി പക്രന്തളം റോഡ്

Janayugom Webdesk
വയനാട്
September 21, 2020 6:24 pm

17 കോടി രൂപ ചെലവിട്ട് 2017 ല്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് കിലോമീറ്റര്‍ ദൂരം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തി. മാനന്തവാടി മണ്ഡലത്തിലെ ഏറ്റവും തകര്‍ന്ന റോഡായിരുന്നു ഇത്. ഇത് പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന അന്തര്‍ജില്ലാ റോഡു കൂടിയാണിത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൈസൈറ്റി ഈ റോഡ് നിര്‍മ്മാണം കരാര്‍ ഏറ്റെടുക്കുകയും, സമയബന്ധിതമായി പൂര്‍ത്തിയാക്കുകയുമായിരുന്നു. 10. 5 കിലോ മീറ്റര്‍ ദൂരത്തിലുള്ള മാനന്തവാടി കൈതക്കല്‍ റോഡ് മാനന്തവാടിയില്‍ നിന്നും മാനന്തവാടിയെ തെക്കേ വയനാടുമായി ബന്ധിപ്പിക്കുന്ന ഏറ്റവും സുപ്രധാനമായ റോഡാണിത്. 46 കോടി രൂപയാണ് ഈ റോഡ് നിര്‍മ്മാണത്തിനായി കിഫ്ബി അനുവദിച്ചത്. മാനന്തവാടിയില്‍ നിന്നും പനമരത്തേക്കുള്ള എളുപ്പ വഴി കൂടിയാണിത്. നിലവില്‍ 5 കിലോമീറ്റര്‍ ദൂരം പണി പൂര്‍ത്തിയായി കഴിഞ്ഞു. തിരുനെല്ലി പ്രദേശത്തിലെ നെട്ടറ പ്രദേശവാസികള്‍ സാധാരണയായി എല്ലാ മഴക്കാലത്തും വെള്ളം കയറി ഒറ്റപ്പെട്ട് കിടക്കേണണ്ട അവസ്ഥയിയിരുന്നു. ഇതിന് പരിഹാരം കാണാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 12. 5 കോടി രൂപ കിഫ്ബിയില്‍ അനുവദിക്കുകയും, ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയാണ്.

നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നഗരത്തിന്റെ ബാഹ്യപ്രദേശത്തുകൂടി വിഭാവനം ചെയ്ത റിംഗ് റോഡിന് കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. 21 കോടിരൂപയുടെ സാമ്പത്തീകനുമതിയാണ് റിംഗ് റോഡിന് ലഭിച്ചത്. കണിയാരം പാലക്കുളി ജംഗ്ഷനില്‍ നിന്നും തുടങ്ങി ചെറുപുഴ ചൂട്ടക്കടവ് താഴെയങ്ങാടികെഎസ്ആര്‍ടിസി ഡിപ്പോ വഴി മാനന്തവാടി ഗവ. ഹൈസ്കൂള്‍ റോഡിലേക്ക് എത്തുന്ന ആദ്യ ഭാഗത്തിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചത്.

കണ്ണൂര്‍തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മാനന്തവാടി നഗരത്തില്‍ പ്രവേശിക്കാതെ തന്നെ കോഴിക്കോട് റോഡിലേക്ക് എത്താനും, കോഴിക്കോട് റോഡില്‍ നിന്നും വരുന്നവര്‍ക്ക് തിരിച്ചും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ഈ റിംഗ് റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയും.

Eng­lish sum­ma­ry: KIFB projects in Wayanad

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.