Web Desk

തിരുവനന്തപുരം

August 08, 2021, 10:10 pm

ഗ്രീന്‍ പദ്ധതികള്‍ക്കായി കിഫ്ബി 1100 കോടി സമാഹരിക്കും

Janayugom Online

ഗ്രീൻ പദ്ധതികൾക്കായി 1100 കോടിയുടെ ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പയുടെ ടെം ഷീറ്റ് കിഫ്ബി ബോർഡ് അംഗീകരിച്ചു. ഇനി വായ്പ എടുക്കുന്നതിനുള്ള റഗുലേറ്ററി അപ്രൂവൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും കേന്ദ്ര ഏജൻസികളിൽ നിന്നും കിഫ്ബി തേടും. കിഫ്ബി ഏറ്റെടുത്തിരിക്കുന്ന ഗ്രീൻ പദ്ധതികൾക്കായി ആഭ്യന്തര ബോണ്ട് വിപണിയിലൂടെ 1000 കോടി രൂപ ധനസമാഹരണത്തിനും ബോർഡ് അംഗീകാരം നൽകി. ഇതിൽ 500 കോടി രൂപയുടെ ജലവിതരണ പദ്ധതികളും, 600 കോടിയുടെ ആരോഗ്യ മേഖലയിലെ പദ്ധതികളും ഉൾപ്പെടുന്നു. 10 വർഷമാണ് വായ്പ കാലാവധി.

ജലവിതരണ മേഖലയിൽ നെയ്യാർ ആൾട്ടർനേറ്റീവ് വാട്ടർ സോഴ്സ്, ഓഗ്‌മെന്റേഷന്‍ ഓഫ് വാട്ടർ സപ്ലൈ സ്കീം ടു അങ്കമാലി, മഞ്ചേരി സബ് അർബൻ ഡ്രിങ്കിങ് വാട്ടർ പ്രൊജക്ട്, പാലക്കാട് ജില്ലയിൽ പെരുമാട്ടി പട്ടാഞ്ചേരി വാട്ടർ സപ്ലൈ സ്കീം (ഫേസ് ടു ആന്റ് ത്രീ ) എന്നിവയാണ് പദ്ധതികള്‍.

ആരോഗ്യ മേഖലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്പിറ്റൽ- ഫേസ് ടു, കോട്ടയം ജനറൽ ആശുപത്രിയിൽ 375 കിടക്കകളുള്ള കെട്ടിട നിർമ്മാണം, കോന്നി മെഡിക്കൽ കോളജ്- ഫേസ് ടുവിന്റെ ഭാഗമായി 200 കിടക്കകളുള്ള കെട്ടിട നിർമ്മാണം, കോഴിക്കോട് ജനറൽ ഹോസ്പിറ്റലിലെ നിലവിലെ കെട്ടിടത്തിന്റെ നവീകരണവും സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണവുമാണ് പദ്ധതികള്‍.

വിവിധ ധനസമാഹരണത്തിലൂടെ കിഫ്ബി 10,167.34 കോടി രൂപ ഉറപ്പുവരുത്തിയിട്ടുണ്ട്. വിവിധ ബാങ്കുകൾ, ഡെവലപ്മെന്റ് ഫിനാൻഷ്യൽ ഇന്‍സ്റ്റിറ്റ്യൂഷൻ എന്നിവയിൽ നിന്നുള്ള ലോണുകൾ, ബോണ്ടുകൾ എന്നിവയിലൂടെയാണ് ധനസമാഹരണം നടത്തിയത്. 9104.81 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ടാക്സ് — പെട്രോളിയം സെസ് ഇനത്തിൽ സർക്കാരിൽ നിന്നും നാളിതുവരെ 8848.91 കോടി ലഭിച്ചിട്ടുണ്ട്. 2021–22 വർഷത്തിൽ ഇനി 1299 കോടിയോളം രൂപ ഈ ഇനത്തിൽ കിഫ്ബിക്ക് ലഭിക്കും.

Eng­lish Sum­ma­ry: Kifb will raise Rs 1,100 crore for green projects

You may like this video also