Web Desk

ന്യൂഡല്‍ഹി

March 22, 2021, 10:57 pm

കിഫ്ബി മസാല ബോണ്ടിന് ആർബിഐ അംഗീകാരമുണ്ട്: കേന്ദ്രം

Janayugom Online

കിഫ്ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയിലെ ചോദ്യത്തിനു മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മസാല ബോണ്ടിന്റെ അനുമതിക്കായി കിഫ്ബിക്കുവേണ്ടി ആക്‌സിസ് ബാങ്കാണ് ആര്‍ബിഐയെ സമീപിച്ചത്. ഇതിന് ആര്‍ബിഐ അംഗീകാരം നല്‍കുകയും ചെയ്തു.

കിഫ്ബിക്കെതിരെ സിബിഐ അന്വേഷണം നടക്കുന്നില്ല. വിദേശ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മാത്രമാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കിഫ്ബിയിലെയും ആക്‌സിസ് ബാങ്കിലെയും ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചു വരികയാണെന്നും എംപിമാർ എഴുതി നല്‍കിയ ചോദ്യത്തിനു മറുപടിയായി കേന്ദ്ര സർക്കാർ പാര്‍ലമെന്റിനെ അറിയിച്ചു. എംപിമാരായ ഹൈബി ഈഡന്‍, എന്‍ കെ പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് കേന്ദ്രം കിഫ്ബി സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.
eng­lish sum­ma­ry; Kif­bi Masala Bond approved by RBI
you may also like this video;