Web Desk

 മണ്ണാര്‍ക്കാട്

September 21, 2020, 5:53 pm

മണ്ണാര്‍ക്കാട്ആനക്കട്ടി പാതയ്ക്ക് 93 കോടി

Janayugom Online

ആദിവാസി സമൂഹത്തിന്റെ വികസനം കൂടി ലക്ഷ്യമിട്ട് മണ്ണാര്‍ക്കാട് ആനക്കട്ടി പാത വികസനത്തിനായി കിഫ്ബി ഫണ്ടില്‍ നിന്നും 93 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കാലവര്‍ഷത്തില്‍ ഒറ്റപ്പെട്ടു പോകുന്ന അട്ടപ്പാടി നിവാസികള്‍ക്ക് സംരക്ഷണമൊരുക്കുകയാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ.

മുക്കാലി ചുരമുള്‍പ്പടെയുള്ള റോഡ് മൂന്ന് ഭാഗമായാണ് പൂര്‍ത്തിയാക്കുന്നത്. മൂന്ന് റീച്ചുകളായി തിരിച്ചാണ് നവീകരണത്തിന് ഭരണാനുമതി ലഭിച്ചത്. കൂടാതെ 17 കോടി രൂപാ ചെലവില്‍ എംഇഎസ് കോളജ് പയ്യനടം റോഡുകളും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പണികള്‍ തുടങ്ങി.

ENGLISH SUMMARY:Kifbi project 93 crore for Man­narkkad-Anakat­ty road