March 24, 2023 Friday

Related news

March 21, 2023
March 18, 2023
March 11, 2023
March 9, 2023
March 9, 2023
March 8, 2023
March 8, 2023
March 6, 2023
March 3, 2023
March 1, 2023

കിഫ്ബി കേരളത്തിന്റെ പൊതുവികസനത്തിന്: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം:
May 4, 2020 9:17 pm

നാട്ടിൽ വിവാദങ്ങളിൽ മാത്രം സുഖം കാണുന്ന ചില കൂട്ടരുണ്ടെന്ന് മുഖ്യമന്ത്രി . കിഫ്ബി സംബന്ധിച്ച പുതിയ റിക്രൂട്ട്മെന്റിൽ പ്രതിപക്ഷം ഉന്നയിച്ച വിവാദ വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രത്യേക ഉദ്ദേശത്തോടു കൂടിയാണ് നാട്ടിൽ ചിലർ പ്രവർത്തിക്കുന്നത്. എന്ത് കാര്യം വന്നാലും അത് നാടിന്റേതായല്ല അവർ കാണുന്നത്. അത് സർക്കാരിന്റെ മെച്ചപ്പെടലായിപ്പോകുമെന്നാണ് അവർ ചിന്തിക്കുന്നത്. ഇത്തരം പ്രത്യേക മാനസികാവസ്ഥയുള്ളവരോടൊപ്പമല്ല നാട് നിൽക്കേണ്ടത്, അത്തരം മനോഭാവക്കാരും മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് പലയിടത്തുമില്ലാത്ത ഒട്ടേറെ പ്രത്യേകതകളുള്ള മണ്ണിലാണ് നാം ജീവിക്കുന്നത്. നാടിന്റെ ഉയർച്ചയ്ക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കുമ്പോൾ നാടിന്റെ ഭാവിയെയാണ് അത് ശക്തിപ്പെടുത്തുന്നത്.

കിഫ്ബി കേരളത്തിന്റെ പൊതുവികസനത്തിനാണ് സഹായം ചെയ്തുകൊണ്ടിരിക്കുന്നത്. കിഫ്ബി വഴി 50,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അതിനെക്കാൾ കൂടുതൽ പദ്ധതികൾ തയ്യാറാകുകയാണ്. അതിൽ യോഗ്യരായ ആളുകൾ വേണം. അത്തരം ആളുകൾക്ക് മതിയായ ശമ്പളം കൊടുക്കുന്നത് വിവാദമാക്കേണ്ട കാര്യമല്ല. ഒരുമിച്ച് നിന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന പ്രത്യേക ഉദ്ദേശക്കാരെ തിരിച്ചറിയാനും അവരുടെ ഉദ്ദേശങ്ങളെ പുറത്തുകൊണ്ടുവരാനുമാണ് മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടത്. കോവിഡ് പല പുതിയ ശീലങ്ങളും നമ്മളില്‍ വരുത്തിയിട്ടുണ്ട്. നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടി അത്തരം പുതിയ ശീലങ്ങളിലേക്ക് നമ്മൾ എത്തണം. നാടിനെതിരായ ഒരു കാര്യവും ഉയർത്തിക്കൊണ്ടുവരാതിരിക്കാന്‍ നാം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY: Kif­by Ker­ala For gen­er­al devel­op­ment: CM

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.