23 April 2024, Tuesday

Related news

February 11, 2024
January 15, 2024
December 31, 2023
December 19, 2023
September 29, 2023
July 17, 2023
April 30, 2023
December 15, 2022
December 15, 2022
October 29, 2022

കിഫ്ബി ധനവിനിയോഗം 20,000 കോടി കടന്നു ; ദേശീയപാത ഭൂമി ഏറ്റെടുക്കലിന് 5580 കോടി

Janayugom Webdesk
June 9, 2022 10:05 am

വിവിധ പദ്ധതികൾക്കായി കിഫ്ബി വിനിയോഗിച്ച തുക 20,000 കോടി കടന്നു. ജൂൺ ആറുവരെയുള്ള ചെലവ്‌ 20,184.54 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷമാണ് ഉയർന്ന വിനിയോഗം. 8459.46 കോടി രൂപ. ഈവർഷം 1,226.03 കോടി വിനിയോഗിച്ചു. 24 വകുപ്പിന്റെ പൂർത്തീകരിച്ച പദ്ധതികൾക്കാണ്‌ തുക നൽകിയത്‌.

അടിസ്ഥാനസൗകര്യവികസന പദ്ധതികൾക്ക്‌ 10,676.77 കോടി രൂപയും ഭൂമി ഏറ്റെടുക്കലിന്‌ 9,507.77 കോടി രൂപയും ചെലവഴിച്ചു. 4315 കോടി രൂപ തിരിച്ചടവുള്ള പദ്ധതികൾക്കാണ്. ഇവയിൽനിന്ന്‌ ഇതുവരെ 712.93 കോടി രൂപ കിഫ്ബിക്ക് ലഭിച്ചു.

ദേശീയപാത ഭൂമി ഏറ്റെടുക്കലിന്‌ 269.63 കോടി രൂപകൂടി കൈമാറി. ആകെ നൽകിയത്‌ 5580 കോടി. 70,838.36 കോടി രൂപയുടെ 962 പദ്ധതിക്കാണ് കിഫ്‌ബി ധനാനുമതിയുള്ളത്.

Eng­lish Summary:Kifby spend­ing exceeds Rs 20,000 crore; 5580 crore for Nation­al High­way land acquisition

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.