Web Desk

നിലമ്പൂര്‍

September 22, 2020, 12:47 pm

കിഫ്ബി; നിലമ്പൂര്‍ മണ്ഡലത്തില്‍ 244.51 കോടിയുടെ വികസന പ്രവൃത്തികള്‍

Janayugom Online

കിഫ്ബി പദ്ധതിയില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ 244.51 കോടിയുടെ പദ്ധതിയാണ് സമയബന്ധിതമായി പുരോഗമിച്ചുവരുന്നതെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. നിലമ്പൂര്‍ ബൈപാസ്, ഗവ.മാനവേദനിലെ മിനി സ്‌റ്റേഡിയം, മലയോര ഹൈവേ എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന മികവിന്റെ കേന്ദ്രം പദ്ധതികള്‍: ഗവ. മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 5 കോടി, ഹൈസ്‌ക്കൂള്‍ വിഭാഗത്തിന് രണ്ടു നിലകളിലായി 30 പുതിയ ക്ലാസ് റൂമുകള്‍, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിന് സ്വന്തമായി കെട്ടിടം, ഡൈനിംഗ് ഹാള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തില്‍ 1000ലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ ഭൗതിക സാഹചര്യ വികസനം 3 കോടി രൂപ വീതം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂക്കോട്ടുംപാടം, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എടക്കര, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുത്തേടം, ഗവ. യുപി സ്‌കൂള്‍ പറമ്പ.1 കോടി രൂപ ചെലവഴിക്കുന്ന സ്‌കൂളുകള്‍ എല്ലാ പ്രവൃത്തികളും ടെന്‍ഡര്‍ ഘട്ടത്തില്‍ ഗവ. ഹൈസ്‌കൂള്‍ മരുത, ഗവ. ഹൈസ്‌ക്കൂള്‍ മുണ്ടേരി, ഗവ. യുപി സ്‌കൂള്‍ കുറുമ്പലങ്ങോട്, ഗവ. യുപി സ്‌കൂള്‍ പള്ളിക്കുത്ത്, ഗവ. എല്‍പി സ്‌കൂള്‍, ചന്തക്കുന്ന്, ഗവ. മോഡല്‍ യുപി സ്‌കൂള്‍, നിലമ്പൂര്‍ ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂള്‍, ഗവ. യുപി സ്‌കൂള്‍ പുള്ളിയില്‍, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പൂക്കോട്ടുംപാടം 10 കോടി രൂപ (സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിര്‍മിക്കുന്നതിന്), ഗവ. മാനവേദന്‍ സ്‌കൂളില്‍ നിലമ്പൂര്‍ മിനി സ്‌റ്റേഡിയം കോപ്ലക്‌സ് 18.26 കോടി രൂപ (അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ കോര്‍ട്ട്, 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, പരിശീലന നീന്തല്‍ക്കുളം, മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, പവലിയന്‍ ബില്‍ഡിംഗ്, അമിനിറ്റി സെന്റര്‍ എന്നിവ ഉള്‍പ്പടെ) പൂര്‍ത്തികരണ ഘട്ടിത്തില്‍. 

റീച്ച് 1 പൂക്കോട്ടുംപാടം മുതല്‍ മുണ്ടേരി വിത്തുകൃഷിത്തോട്ടം ഗേറ്റ് വരെ 115 കോടി രൂപ (പൂക്കോട്ടുംപാടം മുതല്‍ മൂത്തേടം കാറ്റാടിക്കടവ് പാലം വരെയും മുണ്ടേരി വിത്തുകൃഷിത്തോട്ടം മുതല്‍ പോത്തുകല്‍ ചാത്തമുണ്ട വരെയും നിര്‍മാണം ആരംഭിച്ചു) റീച്ച് 2 പൂക്കോട്ടുംപാടം മുതല്‍ മൂലേപ്പാടം പാലം വരെ 45 കോടി രൂപ റോഡ് 12 മീറ്റര്‍ വീതി ലഭിക്കുന്നതിന് സൗജന്യമായി സ്ഥലം ഏറ്റെടുത്തുവരുന്നു. നിലമ്പൂര്‍ ജില്ല ആശുപത്രി ഒ പി ബ്ലോക്ക്, കാഷ്യാലിറ്റി, ഡയഗനോസ്റ്റിക് ബ്ലോക്ക് എന്നിവയുടെ നവീകരണം 30 കോടി രൂപ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നു നിലമ്പൂര്‍ കളത്തിന്‍കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് 60 കോടി രൂപ പ്രോജക്റ്റ് സമര്‍പ്പിച്ചു. കിഫ്ബിയുടെ പരിശോധനകള്‍ നടക്കുന്നു. മൂത്തേടം പഞ്ചായത്തില്‍ 2.25 കോടി രൂപ ചെലവഴിച്ച് വന്യമൃഗശല്യം തടയുന്നതിന് വനാതിര്‍ത്തികളില്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ് സ്ഥാപിക്കുന്നു പ്രവൃത്തി ടെന്‍ഡര്‍ ഘട്ടത്തിലാണ്.

ENGLISH SUMMARY:Kiifb; 244.51 crore devel­op­ment works in Nil­am­bur constituency