Web Desk

കാഞ്ഞങ്ങാട്

September 22, 2020, 3:43 pm

സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം പുരോഗതിയില്‍

Janayugom Online

മലയോര ജനതയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്ന വെള്ളരിക്കുണ്ട് താലൂക്കിന് ആസ്ഥാനം ഒരുങ്ങുന്നു. 2019 ഫെബ്രുവരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തറക്കല്ലിട്ടതു മുതല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗതിയിലാണ്. ഒപ്പം മലയോര ജനതയുടെ പ്രതീക്ഷകളും ഉയരുകയാണ്. വെള്ളരിക്കുണ്ട് ടൗണില്‍ നിന്ന് കുറച്ചകലെയായി കുന്നിന്‍ ചെരുവിലാണ് പ്രകൃതിയെ മുറിവേല്‍പ്പിക്കാത്ത വിധം സിവില്‍സ്റ്റേഷന്‍ ഒരുക്കുന്നത്.

എസ് തിരുമുമ്പ് സാംസ്ക്കാരിക സമുച്ചയം

ജില്ലകളില്‍ സാംസ്ക്കാരിക സമുച്ചയങ്ങള്‍ ഒരുക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ടി എസ് തിരുമുമ്പ് സ്മാരക സമുച്ചയം ഒരുങ്ങുകയാണ്. കിഫ്ബി ധന സഹായത്തോടെ ഒരുങ്ങുന്ന ടി എസ് തിരുമുമ്പ് സാംസ്ക്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ, വികസന വകുപ്പ് മന്ത്രി എ. കെ ബാലന്‍ വീഡിയോ കേണ്‍ഫറന്‍സിലൂടെ കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറയിലെ 3. 77 ഏക്കര്‍ ഭൂമിയില്‍ 41. 95 കോടി രൂപയില്‍ പണി കഴിപ്പിക്കുന്ന സമുച്ചയം കാസര്‍കോടിന്റെ സമ്പന്നമായ കലാസാംസ്ക്കാരിക പാരമ്പര്യത്തെ ലോകത്തിന് പരിചയപ്പെടുത്തും.

 

ENGLISH SUMMARY:kiifb project Civ­il sta­tion con­struc­tion in progress