October 7, 2022 Friday

Related news

October 6, 2022
October 6, 2022
October 6, 2022
October 4, 2022
October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022

കായിക മേഖലയ്ക്ക് പുത്തനുണര്‍വ്വ് സമ്മാനിച്ച് ഇ എം എസ് സ്റ്റേഡിയം

Janayugom Webdesk
നീലേശ്വരം, കാഞ്ഞങ്ങാട്
September 22, 2020 3:54 pm

ജില്ലയിലെ കായിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ നീലേശ്വരത്ത് ഇ എം എസ് സ്റ്റേഡിയം യാഥാര്‍ഥ്യമാവുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലെത്തി. ഡിസംബറോടെ പ്രവര്‍ത്തനസജ്ജമാവും.

പദ്ധതിക്കായി കിഫ്ബി വഴി 17. 02 കോടി രൂപയാണ് അനുവദിച്ചത്. ഫുട്ബോള്‍ കളിസ്ഥലം, ഗാലറി സൗകര്യങ്ങളോടു കൂടിയ വോളിബോള്‍, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, നാല് നിലകളിലായി പവലിയന്‍ കെട്ടിടം, നീന്തല്‍ക്കുളം, എട്ട് ലൈന്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കുന്നത്. നീലേശ്വരം ബ്ലോക്ക് ഓഫീസിന് സമീപത്ത് 7. 1 ഏക്കറിലാണ് സ്റ്റേഡിയം.

59. 94 കോടിയില്‍ സംസ്ഥാന പാത നവീകരണം

കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാന പാത നവീകരണത്തിന് 59. 94 കോടിരൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരമായി നവംബറില്‍ പ്രവൃത്തി ആരംഭിക്കും. സംസ്ഥാന പാതയിലെ പൂടംങ്കല്ല് മുതല്‍ പാണത്തൂര്‍ ചെറംക്കടവ് വരെ റോഡ് വികസിപ്പിച്ച് മെക്കാഡം ടാര്‍ ചെയ്യും.

ENGLISH SUMMARY:KIIFB project EMS Sta­di­um gives a new lease of life to the sports sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.