October 7, 2022 Friday

Related news

October 6, 2022
October 6, 2022
October 6, 2022
October 4, 2022
October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022

ഗ്രാമങ്ങളെ നഗരവുമായി ബന്ധിപ്പിച്ച് തെക്കില്‍ ആലട്ടി റോഡ്

Janayugom Webdesk
കാസര്‍കോട്‌
September 22, 2020 4:00 pm

ഉദുമ മണ്ഡലത്തിലെ പ്രധാന കഫ്ബി പദ്ധതിയാണ് തെക്കില്‍ ആലട്ടി റോഡ്. 71. 50 കോടി രൂപ ചെലവിട്ടുള്ള ചെമ്മനാട്, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 34 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം ഏതാണ്ട് 70 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. ദേശീയപാത66ല്‍ പൊയ്നാച്ചി ജംഗ്ക്ഷനില്‍ നിന്ന് ആരംഭിച്ച് ചെമ്മനാട്, പള്ളിക്കര, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലൂടെ കടന്ന് കര്‍ണ്ണാടക അതിര്‍ത്തിയായ ആലറ്റിയില്‍ ചെന്ന് ചേരുന്ന പ്രധാന റോഡാണ് തെക്കില്‍ആലറ്റി റോഡ്. 

ഈ റോഡ് അഭിവൃദ്ധിപ്പെടുത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബേക്കല്‍— ബാംഗ്ലൂര്‍ ഇന്റര്‍ സ്റ്റേറ്റ് ടൂറിസം ഹൈവേ എന്ന പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പരിഗണിക്കാതെ തഴയപ്പെടുകയായിരുന്നു. തുടര്‍ന്ന് വന്ന എല്‍. ഡി. എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ ഈ പ്രവൃത്തിക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 50 കോടി വകയിരുത്തുകയും പ്രാഥമിക അനുമതി നല്‍കുകയും ചെയ്തു. 

ഇതിനായി സ്ഥലം എം എല്‍ എ കെ കുഞ്ഞിരാമന്‍ നടത്തിയ പ്രവര്‍ത്തനം വളരെ വലുതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി. ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 71. 86 കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റിന് (ഡി. പി. ആര്‍) കിഫ്ബി ഭരണാനുമതി നല്‍കുകയായിരുന്നു.

ENGLISH SUMMARY:KIIFB Project in south Alati Road in the con­nect­ing the vil­lages with the city

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.