Web Desk

കണ്ണൂർ

September 22, 2020, 2:58 pm

കിഫ്ബിയിൽ കുതിക്കുന്നു കായികമേഖലയും

Janayugom Online

കിഫ്ബി സഹായത്തോടെ കായികമേഖലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ കേ രളത്തിനും പ്രത്യേകിച്ച് കായിക വിനോദങ്ങളെ എന്നും നെഞ്ചേറ്റുന്ന കണ്ണൂരുകാര്‍ക്കും പുത്തനുണര്‍വ് നല്‍കുകയാണ്. കണ്ണൂര്‍ ജവര്‍ സ്റ്റേഡിയം നവീകരണം ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് കിഫ്ബിയുടെ സഹായത്തോടെ നടപ്പിലാക്കുന്നത്. സ്പോ ര്‍ട്സ് യുവജനകാര്യവകുപ്പിന് കീഴില്‍ 8 പ്രധന പ്രൊജക്ടുകളാണ് കിഫ്ബിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുവാന്‍ പോകുന്നത്. ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, കണ്ണൂര്‍ മുണ്ടയാട്ടെ സ്പോര്‍ട്സ് കോംപ്ലക്സ് പ്രൊജക്ട്, കണ്ണൂര്‍ ജവഹര്‍സ്റ്റേഡിയം പ്രവൃത്തി (അംഗീകരിച്ചത്). ധര്‍മ്മടം അ ബുചാത്തുക്കുട്ടി സ്റ്റേഡിയം പ്രവൃത്തി ആരംഭിച്ചു (100000 000), കൂത്തുപറമ്പ്സ്റ്റേഡിയം, വിആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയം തലശ്ശേരി(മുനിസിപ്പല്‍സ്റ്റേഡിയം)പ്രവൃത്തി, മട്ടന്നൂര്‍, പടിയൂര്‍, തിരുവമ്പാടി എന്നിവടങ്ങില്‍ കണ്‍സ്ട്രക്ഷന്‍ ഓഫ് സ്പോര്‍ട്സ് ഫെസിലിറ്റീസ്(100 000000), പയ്യന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം(20000 0000), ഫുട് ബോള്‍ സ്റ്റേഡിയം, മട്ടന്നൂര്‍ അക്വാട്ടിക് കോംപ്ലക്സ്(2 00000000)എന്നിവയാണ് പദ്ധതികള്‍. 

64 കോടിരൂപ ചെലവിട്ടാണ് ജവഹര്‍ സ്റ്റേഡിയത്തിന്റെ നവീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടവും കായികക്കുതിപ്പിന് ഒ രുങ്ങുകയാണ്. 5.49 കോടിരൂപ ചെലവില്‍ ധര്‍മടം സ്റ്റേഡിയം നവീകരിക്കും. സ്വാഭാവിക പുല്‍ത്തകിടിയോടുകൂടിയ ഫുട് ബോള്‍ മൈതാനം, വോളിബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ എന്നിവയ്ക്കും സൗകര്യമുണ്ടാകും. ക്രിക്കറ്റിനായി നെറ്റ് സൗകര്യവും ഒരുക്കും. ഗ്യാലറിയും പവിലിയന്‍ കെട്ടിടവുമുണ്ടാകും. നിലവിലെ സ്റ്റപ് ഗ്യാലറി നവീകരിക്കും. അബുചാത്തുകുട്ടിയുടെ നാമധേയത്തിലാണ് സ്റ്റേഡിയം ഉയരുക. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രഖ്യാപിച്ച ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പ്രൊജക്ടുമുണ്ട്. പയ്യന്നൂര്‍ സ്റ്റേഡിയത്തിലും സിന്തറ്റിക് ട്രാക്കും ഫുട് ബോള്‍ മൈതാനവും വിഭാവനം ചെയ്തിട്ടുണ്ട്. പയ്യന്നൂരില്‍ അനുവദിച്ച മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനത്തിനായി കിഫ്ബിയില്‍നിന്നും 12 കോടി 57 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റ് പരിസരത്തെ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള 10. 45 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. സ്റ്റേഡിയം നവീകരണപ്രവൃത്തിയില്‍ വിആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയം തലശ്ശേരി(മുനിസിപ്പല്‍സ്റ്റേഡിയം)പ്രവൃത്തി ആരംഭിച്ചു. സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നവീകരണ പ്രവൃത്തിയാണ് കിഫ്ബി സഹായത്തോടെ നടപ്പാക്കുന്നത്. സ്റ്റേഡിയംനവീകരണത്തിന്റെ രണ്ടാംഘട്ടവും പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തിന് തന്നെ അഭിമാനമാകുന്ന വിധത്തില്‍ നഗരസഭാ സ്റ്റേഡിയം മാറുമെന്ന പ്രതീക്ഷയിലാണ്. 132000000 കോടിയാണ് രണ്ടാംഘട്ട നവീകരണ പ്രവൃത്തിയുടെ ചെലവ്. കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം നവീകരണ പ്രവൃത്തിയും ആരംഭിച്ചു. 

അഞ്ചുകോടിയിലേറെ രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തില്‍ സ്റ്റേഡിയം നവീകരിക്കുന്നത്. ഗാലറി നിര്‍മാണത്തിന്റെ പ്രാരംഭ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞദിവസമാണ് സ്റ്റേഡിയം നവീകരണം ആരംഭിച്ചത്. ഗാലറി നിര്‍മിക്കുന്നതിന് മുന്നോടിയായി അടിത്തറ ഒരുക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. കിഫ്ബിയുടെ സഹായമായ 5. 34 കോടി രൂപ ചെലവഴിച്ചാണ് നഗരസഭയുടെ അധീനതയിലുള്ള നാല് ഏക്കറോളംവരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഡിയം ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിക്കുന്നത്. 

ENGLISH SUMMARY:kiifb project is active in sports