October 1, 2022 Saturday

Related news

October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022
September 10, 2022
September 9, 2022

കിഫ്ബിയുടെ ചിറകില്‍ ഉയര്‍ന്നുപൊങ്ങി കോഴിക്കോട്

Janayugom Webdesk
കോഴിക്കോട്
September 22, 2020 3:49 pm

കോഴിക്കോട്

സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി പദ്ധതിയിലൂടെ കോഴിക്കോട് ജില്ലയില്‍ നടക്കുന്നത്. ദിശാബോധമുള്ള, വികസന കാഴ്ചപ്പാടുള്ള ഇടതു സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ജില്ല ഒരുങ്ങുന്നത്. ജില്ലയുടെ സമ്പൂര്‍ണ്ണമായ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പദ്ധതികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ എല്ലാമേഖലകളിലും വികസനത്തിന്റെ പൊന്‍വിളിച്ചം നിറയുന്നു. പൊതുവിദ്യാലങ്ങള്‍ അതിവേഗം ഹൈടെക്കാവുന്നു.

ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള വിദ്യാലയങ്ങള്‍ നാടിന് തിലകക്കുറിയാവുന്നു. എല്ലാ മണ്ഡലങ്ങളിലും വിദ്യാലയങ്ങളുടെ ന വീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതടക്കം വിദ്യാഭ്യാസ മേഖലയില്‍ കോടിക്കണക്കിന് രൂപയാണ് കോഴിക്കോട് ജില്ലയ്ക്കായി കിഫ് ബി വകയിരുത്തിയത്. ജില്ലയിലെ പ്രധാനപ്പെട്ട കോരപ്പുഴ പാലത്തിന്റേതടക്കം പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണങ്ങള്‍ പുരോഗമിക്കുന്നു. പല റോഡുകളും പൂര്‍ത്തിയായി ഗതാഗത്തിന് തുറന്നുകൊടുത്തുകഴിഞ്ഞു. പഴയ സങ്കല്‍പ്പങ്ങള്‍ വിട്ട് ആധുനിക രൂപഭാവങ്ങളോടെയാണ് ആശുപത്രികളുടെ വികസനം. നിരന്തരം അപവാദ പ്രചരങ്ങള്‍ നടത്തുന്ന പ്രതിപക്ഷത്തിന് മുമ് പില്‍ കിഫ് ബി വികസനത്തിന്റെ പ്രകാശം പരത്തി തെളിഞ്ഞു നില്‍ക്കുന്നു.

നാദാപുരം

വികസന കുതിപ്പിലേക്ക് പ്രയാണം തുടരുന്ന നാദാപുരം മണ്ഡലത്തിന് കിഫ്ബി സഹായം ഏറെ സഹായകമായി. 216. 65 കോടി രൂപയുടെ പ്രവൃത്തിയാണ് നാദാപുരത്ത് ആരംഭിക്കുന്നത്. ചേലക്കാട് ‑വില്യാപ്പള്ളി ‑വടകര റോഡിന് 66. 3 കോടി രൂപയുടെ പരിഷ്കരണ പ്രവൃത്തിയാണ് കിഫ്ബി വഴി നടത്തുക. 16 കി മീറ്റര്‍ നീളമുള്ള റോഡ് 12 മീറ്റര്‍ വീതിയില്‍ പരിഷ്കരിക്കാനാണ് പരിപാടി. നാദാപുരംമുട്ടുങ്ങള്‍ റോഡിന്റെ (41 കോടി രൂപ) വികസനം പ്രധാനപ്പെട്ടതാണ്. ഇ കെ വിജയന്‍ എംഎല്‍എ യുടെ ശക്തമായ ഇടപെടല്‍ കിഫ്ബി ഫണ്ട് ലഭിക്കാന്‍ സഹായകമായി. മലയോര നിവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന മറ്റൊരു റോഡായ മലയോര ഹൈവേയും കിഫ്ബി വഴി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളാരംഭിച്ചു. വിലങ്ങാട് പുല്ലുവായി തൊട്ടില്‍പ്പാലം റോഡിന് 89 കോടി രൂപയാണുള്ളത്. 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നത്.

കുളങ്ങരത്ത്നമ്പ്യാത്താന്‍കുണ്ട്വാളൂക്ക്വിലങ്ങാട് റോഡിന്റെ വികസനത്തിനായി 41 കോടി രൂപയാണ് വകയിരുത്തിയത്. ഇതോടെ മലയോരവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ പ്രയാസമുണ്ടാകില്ല. കിഴക്കന്‍ മലയോര വാസികള്‍ക്ക് ഏറെ ഉപകരിക്കുന്ന മറ്റൊരു റോഡായ തൊട്ടില്‍പ്പാലംകുണ്ടുതോട് റോഡിന്റെ പരിഷ്കരണത്തിന് 15 കോടിയാണ് കിഫ്ബി നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് 26, 65 കോടി രൂപയാണ് കിഫ്ബി വഴി നാദാപുരം മണ്ഡലത്തിന് ലഭിച്ചത്. നാദാപുരം ഗവ കോളേജിന്റെ ഹോസ്റ്റല്‍ സൗകര്യത്തോടു കൂടിയ പുതിയ ബ്ലോക്ക് നിര്‍മ്മിക്കാന്‍ 10 കോടി രൂപയാണ്. നാദാപുരം ഗവ കോളേജിന്റെ പുതിയ ബ്ലോക്ക് നിര്‍മ്മിക്കാന്‍ 10 കോടി രൂപയാണ് കിഫ്ബി പദ്ധതിയിലൂടെ ലഭിക്കുന്നത്. മലയോര മേ ഖലയിലെ കുട്ടികള്‍ക്ക് ഉപരി പഠനത്തിന് സഹായകമാകുന്ന വികസനമാണിത്. കെട്ടിടമില്ലാത്തതിന്റെ പേരില്‍ പുതിയ കോഴ്സുകള്‍ കോളേജിന് ലഭിക്കാനിത് സഹായകമാകും. വളയം ഗവ. എച്ച്എസ്എസിന് നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. അഞ്ച് കോടി രൂപ ചെലവഴിച്ചാണിത് പൂര്‍ത്തീകരിച്ചത്. ക ല്ലാച്ചി ഗവ സ്കൂളിന്റെ പുതിയ ബ്ലോക്കിന് മൂന്നര കോടി രൂപയാണുള്ളത്. ഇതിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. കാവിലുമ്പാറ ഹൈസ്കൂളിന് പുതിയ ബ്ലോക്ക് നിര്‍മ്മിക്കാനും മൂന്നര കോടി രൂപയാണ് അനുവദിച്ചത്. വെ ള്ളിയോട് ഗവ. എച്ച്എസ്എ സിന് പുതിയ ബ്ലോക്ക് പണിയാന്‍ നാല് കോടി 65 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നാദാപുരം ഗവ. യുപി സ്കൂളിന് പുതി യ ബ്ലോക്ക് നിര്‍മ്മിക്കാന്‍ മൂന്നു കോടി രൂപയാണുള്ളത്. കുമ്പളച്ചോല ഗവ. എല്‍പി സ്കൂളിന് ഒരു കോടി രൂപ ചെലവഴിച്ച് പുതിയ ബ്ലോക്ക് നിര്‍മ്മിക്കും.

കോഴിക്കോട്

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ കിഫ് ബിയുടെ ഫണ്ട് ഉപയോഗിച്ച് നിരവധി വികസന പ്രവര്‍ത്തനമാണ് നടന്നത്. മികവുപുലര്‍ത്തി മുന്നേറുന്നതിനു സ്കൂളുകളെ മാറ്റിയെടുത്തു. റോഡുകള്‍ പുത്തന്‍മുഖമണിഞ്ഞു. ആശുപത്രികളില്‍ നൂതന സൗകര്യമൊരുക്കി. നാലുവര്‍ഷം കൊണ്ട് മണ്ഡലത്തില്‍ നടന്നത് വികസനത്തിന്റെ കുതിച്ചുകയറ്റം. സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവിടെ മാറ്റത്തിനു തുടക്കമിട്ടത്. കാരപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 13 കോടി ചെലവിട്ടാണ് വികസനം നടപ്പാക്കിയത്. ഇതി ല്‍ ഒരു കോടി രൂപ കിഫ്ബി നല്‍കിയതാണ്. എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ഹയര്‍ സെക്കന്‍ഡറിയില്‍ കിഫ്ബിയുടെ 10 കോടി ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്.

മെഡിക്കല്‍ കോളജ് ഹ യര്‍ സെക്കന്‍ഡറിയില്‍ നടപ്പാക്കുന്ന 15 കോടിയുടെ വികസന പ്രക്രിയയില്‍ അഞ്ചുകോടി കിഫ്ബിയുടെ സഹായമാണ്. ഈ സ്റ്റ്ഹില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ വികസനത്തിനു ഒരു കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഏഴു കോടിയുടെ പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. എന്‍ജിഒ ക്വാര്‍ട്ടേഴ്സ ഹയര്‍ സെക്കന്‍ഡറിക്ക് മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ തിനഞ്ച് സ്കൂളുകളൂടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. മണ്ഡലത്തിലെ നിരവധി റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനു കിഫ്ബി കോടിക്കണക്കിനു രൂപ അനുവദിച്ചതായി എ പ്രദീപ് കുമാര്‍ എംഎല്‍എ പറഞ്ഞു. ബീച്ച് ആശുപത്രി വികസനത്തിന് 174 കോടിയുടെ പദ്ധതി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

ഇതിന്റെ ഡിപിആര്‍ സമര്‍പ്പിച്ചു. ബീച്ചില്‍ ഫ്രീഡം സ്ക്വയര്‍ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കുന്നതിനു 3000 കോടിയൂടെ പദ്ധതി തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നു ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. പാറോപ്പടിയില്‍ 40 ഏക്കറിലെ ജലാശയം പ്രകൃതിദത്തമായി സംരക്ഷിക്കുന്നതിനുള്ള പദ്ധതിയും പരിഗണനയിലുണ്ട്.

കുന്ദമംഗലം മണ്ഡലത്തിന്റെ വികസന കുതിപ്പ്

കുന്ദമംഗലം: വികസന കുതിപ്പിലാണ് കുന്ദമംഗലം മണ്ഡലം. ചാത്തമംഗലം ആര്‍ ഇ സി ജി വി എച്ച് എസ് എസ് സ്കൂളില്‍ അഞ്ചു കോടിരൂപ ചെലവില്‍ പുതിയ കെട്ടിടം പണി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 25 കോടി രൂപ ചെലവില്‍ കൂളിമാട് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ദ്രുതഗതിയില്‍ നടന്നുവരികയാണ്. കളന്‍തോട് കൂളിമാട് റോഡിന് 25 കോടി രൂപയാണ് കിഫ് ബി വഴി അനുവദിച്ചിട്ടുള്ളത്. 52. 20 കോടി ചെലവിലുള്ള മാവൂര്‍ എന്‍ ഐ ടി കൊടുവള്ളി റോഡിനും 45. 22 കോടി ചെലവിലുള്ള ആര്‍ ഇ സി മലയമ്മ കൂടത്തായി റോഡിന് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി പി ടിഎ റഹീം എംഎല്‍എ അറിയിച്ചു. താമരശ്ശേരി വരിട്ട്യാക്കില്‍ സിഡബ്യുആര്‍ഡിഎം റോഡിന് 36 കോടി രൂപയാണ് അനുവദിച്ചത്. റോഡിന്റെ പ്രവൃത്തി ദ്രുതഗതയില്‍ നടന്നുവരികയാണ്. കുന്ദമംഗലം ഗവ. കോളെജിന് കെട്ടിടം നിര്‍മ്മിക്കാന്‍ 10. 74 കോടി രൂപയാണ് അനുവദിച്ചത്.

3. 5 കോടി ചെലവില്‍ കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ പ്രവൃത്തി ദ്രുതഗതിയില്‍ നടന്നുവരികയാണ്. മൂന്നു കോടി ചെലവുള്ള മാവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെയും മൂന്നു കോടി അനുവദിച്ചിട്ടുള്ള പെരിങ്ങളം ജി എച്ച് എസ് എസിന്റെയുംനിര്‍മ്മാണ പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 105 ലക്ഷം ചെലവിലാണ് ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം പണിയുന്നത്. കെഎസ്ഇബി കുന്നമംഗലം 220 കെവിജിഐഎസ് സബ് സ്റ്റേഷന് 162 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇരു പ്രവൃത്തികളും ദ്രുതഗതിയില്‍ നടന്നുവരുന്നുണ്ട്.

162 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെഎസ്ഇബി 220 കെവിജിഐഎസ് സബ് സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയാണ് നിര്‍വ്വഹിച്ചത്. അരയിടത്തുപാലംകാരന്തൂര്‍ റോഡിന് ഭൂമി ഏറ്റെടുക്കാന്‍ 205 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജിയുപിഎസ് കൊടല്‍, ജിഎച്ച്എസ്എസ് ഇരിങ്ങല്ലൂര്‍, ജിയുപിഎസ് മണക്കാട്, ജിഎംയുപിഎസ് മാവൂര്‍, ജിഎച്ച്എസ്എസ് നായര്‍കുഴി, ഇഎംഎസ്ജിഎച്ച്എസ്എസ് പെരുമണ്ണ എന്നിവയുടെ പ്രവൃത്തികള്‍ക്കായി ഒരു കോടി രൂപ വീതമാണ് അനുവദിച്ചിട്ടുണ്ട്.

പേരാമ്പ്ര

സര്‍ക്കാര്‍ പ്രകടനപതികയില്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ ഒന്നൊന്നായി യാഥാര്‍ത്ഥ്യമാക്കി മന്ത്രി കൂടിയായ ടി പി രാമകൃഷ്ണന്‍ എംഎല്‍എ പ്രതിനിധീകരിക്കുന്ന പേരാമ്പ്ര മണ്ഡലം സമഗ്ര മേഖലയിലും വികസന കുതിപ്പിലാണ്. ആരോഗ്യ പരിപാലന രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പാണ് പേരാമ്പ്ര താലൂക്ക് ആശുപത്രി വികസനത്തിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കിയത്. കിഫ്ബി പദ്ധതിയിലുള്‍പെടുത്തി 77. 47 കോടി രൂപയാണ് അനുവദിച്ചത്. നിപാരോഗിയെ ചികിത്സിക്കുന്നതിനിടെ വിടപറഞ്ഞ സിസ്റ്റര്‍ ലിനി പേരാമ്പ്രയുടെഎക്കാലത്തെയും ത്യാഗപൂര്‍ണ്ണമായ സ്മരണയാണ്. വിദ്യാഭ്യാസ മേഖലയിലും രാമല്ലൂര്‍ ജി എല്‍ പി 4. 25കോടി, മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി 5 കോടി, മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറിയിലെ സ്പോര്‍ട്സ് കോംപ്ലക്സ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മാതൃകയായത്. 6. 5 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. ഗതാഗതരംഗത്ത് വലിയ വികസനമാണ് പേരാമ്പ്ര പയ്യോളി റോഡ് (42 കോടി) പേരാമ്പ്ര ചാനിയം കടവ് റോഡ് (24 കോടി), മേപ്പയ്യൂര്‍ നെല്ലാടി കൊല്ലം റോഡ് 42 കോടി) എന്നിവ. നിലവിലുള്ള റോഡുകള്‍ ഉയരം കുറച്ച്, വീതി കൂട്ടി, കൈവരി കെട്ടി ആധുനിക രീതിയില്‍ സജീകരിച്ചു. വിനോദ രംഗത്ത് കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച മള്‍ട്ടിപ്ലക്സ് തിയറ്ററും (11. 35 കോടി), വിദ്യാഭ്യാസ രംഗത്ത് പേരാമ്പ്ര ഗവ. സി കെ ജി കോളജില്‍ അനുവദിച്ച അക്കാദമിക് ബ്ലോക്ക് ലൈബ്രറി തുടങ്ങിയവയും (7. 82 കോടി) കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാക്കിയ ചരിത്രനേട്ടങ്ങളാണ്.

Eng­lish sum­ma­ry; KIIFB project kozhikode

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.