Web Desk

കണ്ണൂര്‍

September 22, 2020, 2:13 pm

ജില്ലയിലെ വിദ്യാലയങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക്

Janayugom Online

പഴയകെട്ടിടങ്ങളും പരിമിതികള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്നതുമായ പൊതുവിദ്യാലയ കെ ട്ടിടങ്ങള്‍ ഇനി പഴങ്കഥകള്‍ മാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ മു ഖച്ഛായ മാറുകയാണ്. നിലവിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പ്രകൃതിസൗന്ദര്യം നിലനിര്‍ത്തി കൊണ്ട് എല്ലാ വിധ സൗകര്യങ്ങളോടുകൂടിയുമുള്ള സര്‍ക്കാര്‍ സ്കൂളുകളാണ് ഇനി നമ്മുക്ക് കാണാന്‍ സാധിക്കുക. 

സ്കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബിയുടെ അഞ്ച് കോടി സഹായത്തോടെ ജില്ലയില്‍ ഇതിനോടകം തന്നെ പത്ത് സ്കൂളുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇതില്‍ എകെജിഎച്ച് എസ്എസ് പെരളശ്ശേരി, ജി എച്ച്എസ് തോട്ടട, ജിവിഎച്ച് എസ് കുറുമാത്തൂര്‍, ജിഎച്ച്എസ് എസ് വളപട്ടണം, ജിഎച്ച്എസ് എസ് പാല എന്നീ അഞ്ച് സ്കൂളുകളുടെ ഉദ്ഘാടനം കഴിഞ്ഞു. എ വിജിഎച്ച്എസ് കരിവെള്ളൂര്‍, ജിഎച്ച്എസ്എസ് ചെറുതാഴം, ജിഎച്ച്എസ്എസ് ശ്രീകണ്ഠാപുരം, ജിഎച്ച്എസ്എസ് ചിറക്കര, ജിഎച്ച്എസ്എസ് പാട്യം എന്നീ അഞ്ച് സ്കൂളുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രവൃത്തി തടസ്സപ്പെട്ട ചിറ്റാരിപ്പറമ്പ് ജിഎച്ച്എസ് എസ് സ്കൂളിന്റെ നവീകരണ പ്രവൃത്തിമാത്രമാണ് ജില്ലയില്‍ അഞ്ച് കോടി പദ്ധതിയില്‍ ബാക്കിയായിട്ടുള്ളത്. 3 കോടി പദ്ധതിയില്‍ ജില്ലയില്‍ ആകെ 35 സ്കൂളുകളാണ് വരുന്നത്. ഇതില്‍ 12 സ്കൂളുകളുടെ പ്രവൃത്തി ആരംഭിച്ചു. 

23 സ്കൂളുകളുടെ പ്രവൃത്തി ആരംഭിക്കുവാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരകിയാണ്. 12 സ്കൂളുകളില്‍ രണ്ട് സ്കൂളുകളുടെ പ്രവൃത്തി പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞു. ഇകെ നായനാര്‍ മെമ്മോറിയല്‍ സ്കൂള്‍ വേങ്ങാട്, ജിഎച്ച്എസ് എസ് ചാല എന്നീ സ്കൂളുകളുടെ ഉദ്ഘാടനമാണ് കഴിഞ്ഞത്. ജി എച്ച്എസ്എസ് ഇരിക്കൂറിന്റെ പ്രവൃത്തി പൂര്‍ത്തിയായി ഉദ്ഘാടനത്തിനായി കാത്തുനില്‍ക്കുകയാണ്. ജിവിഎച്ച്എസ്എസ് കതിരൂര്‍ (ആഗസ്ത് 31 പൂര്‍ത്തിയാകും), ജി എച്ച് എസ് എസ് മുണ്ടേരി(ഡിസംബറില്‍), ജിഎച്ച് എസ്എസ് കണ്ണാടിപ്പറമ്പ്(അടുത്തവര്‍ഷം ഫെബ്രുവരി) എന്നിവയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാകാനിരിക്കുന്ന സ്കൂളുകള്‍. ഗവ. ബ്രണ്ണന്‍ എച്ച്എസ്എസ് തലശ്ശേരി, ജിഎച്ച്എസ്എസ് കൂത്തുപറമ്പ്, ജിഎച്ച്എസ്എസ് വെള്ളൂര്‍, ജിഎച്ച്എസ്എസ് തിരുവങ്ങാട്, ഇഎംഎസ് സ്മാരക ജിഎച്ച്എസ്എസ് പാപ്പിനിശേരി, ജിഎച്ച്എസ്എസ് കുഞ്ഞിമംഗലം, ടാഗോര്‍ വിദ്യാനികേതന്‍ ജിഎച്ച്എസ്എസ് തളിപ്പറമ്പ്, ഷേണായി സ്മാരക ജിഎച്ച്എസ്എസ് പയ്യന്നൂര്‍, കെപിആര്‍ ഗോപാലന്‍ സ്മാരക ജിഎച്ച്എസ്എസ് കല്ല്യാശ്ശേരി, ജിഎച്ച്എസ്എസ് മണത്തണ, ജിഎച്ച്എസ്എസ് ശ്രീപുരം, ജിഎച്ച്എസ്എസ് മാത്തില്‍, ജിഎച്ച്എസ്എസ് ചുഴലി,ജിഎച്ച് എസ്എസ് ആറളം, ജിഎച്ച്എസ് മോറാഴ, ജിഎച്ച്എസ്എസ് പള്ളിക്കുന്ന്, ജിഎച്ച്എസ്എസ് വയക്കര, ഗവ. ബോയ്സ് എച്ച്എസ്എസ് ചെറുകുന്ന്, ഗവ. എകെജിഎച്ച്എസ്എസ് പിണറായി, സിഎച്ച്എംകെഎസ്ജിഎച്ച്എസ്എസ് മാട്ടൂല്‍, ഗവ. വിഎച്ച്എസ്എസ് എടയന്നൂര്‍, ജിഎച്ച്എസ്എസ് കൊട്ടില, ഐ എംഎന്‍എസ് ഗവ. എച്ച്എസ് മയ്യില്‍. 

എന്നീ 23 സ്കൂളുകളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി പ്രവൃത്തി ആരംഭിക്കാന്‍ നില്‍ക്കുന്നത്. ഇത് കൂടാതെ ഒരു കോടി കിഫ്ബി സഹായത്തോടെ കിലയുടെ നേതൃത്വത്തില്‍ 40 ഓളം സ്കൂളുകളാണ് നവീകരണ പ്രവൃത്തി നടത്തുവാന്‍ അനുവദിച്ചത്. മാര്‍ച്ചോടുകൂടി നവീകരണ പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് നിഗമനം. ജിഎച്ച്എസ്എസ് ഉളിക്കല്‍, ജിഎച്ച്എസ്എസ് കടന്നപ്പള്ളി, ഗവ. ഗേള്‍സ് എച്ച്എസ്എസ് മാടായി, ജിഎംയുപിഎസ് കാട്ടാമ്പള്ളി, ഗവ. എച്ച്എസ് രയരോം, ജിഎച്ച്എസ്എസ് മമ്പറം, ജിഎച്ച്എസ് പടിയൂര്‍, ജിഎച്ച്എസ്എസ് കോറോം, ജിഎച്ച്എസ് പുഴാതി, ഗവ. ഗേള്‍സ് എച്ച്എസ് എസ് പയ്യന്നൂര്‍, ഗവ.എച്ച്എസ് കാലിക്കടവ്, തളിപ്പറമ്പ്, ഗവ. വിഎച്ച്എസ്എസ് കൊടുവള്ളി, ജി എച്ച് എസ് എസ് കോട്ടയം മലബാര്‍, ഗവ. ഹൈസ്കൂള്‍ ആറളം ഫാം, ജി എച്ച് എസ് എസ് രാമന്തളി, ഗവ. യു പി എസ് പുഴാതി, ഗവ. ടൗണ്‍ എച്ച് എസ് എസ് കണ്ണൂര്‍, ഗവ. എച്ച് എസ് അരോളി, ജി എച്ച് എസ് എസ് പാലയാട്, എ കെ എ എസ് ജി വി എച്ച് എസ് എസ് പയ്യന്നൂര്‍, ഗവ. ഹൈസ്കൂള്‍ നെടുങ്ങോം, ഗവ. സിറ്റി എച്ച് എസ് എസ് കണ്ണൂര്‍, ജി എച്ച് എസ് തടിക്കടവ്, ജി യു പി എസ് മട്ടന്നൂര്‍, ജി എച്ച് എസ് എസ് ചുണ്ടങ്ങാപ്പൊയില്‍, ജി എച്ച് എസ് എസ് കോഴിച്ചാല്‍, ഗവ. വി എച്ച് എസ് എസ് കാര്‍ത്തികപുരം, ജി എച്ച് എസ് എസ് വടക്കുമ്പാട്, ജി എച്ച് എസ് എസ് പെരിങ്ങോം, ജി എച്ച് എസ് എസ് കണിയഞ്ചാല്‍, എ കെ എസ് ജി എച്ച് എസ് മലപ്പട്ടം, ഗവ. ഗേള്‍സ് എച്ച് എസ് എസ് തലശ്ശേരി, ജി എം യു പി എസ് മാടായി, ഗവ. ഡബ്ല്യു എച്ച് എസ് എസ് ചെറുകുന്ന്, ഗവ. എച്ച് എസ് ചേലോറ, ജി എച്ച് എസ് എസ് ചട്ടുകപ്പാറ, ഗവ. എച്ച് എസ് അഴീക്കോട്, ജി എച്ച് എസ് എസ് പ്രാപ്പൊയില്‍, ഗവ. ബോയ്സ് വി എച്ച് എസ് എസ് മാടായി, ഗവ. മിക്സഡ് യു പി സ്കൂള്‍ തളാപ്പ്, എന്നിവയാണ് ഒരു കോടി രൂപ അനുവദിച്ച ജില്ലയിലെ സ്കൂളുകള്‍. 

പട്ടികജാതി മേഖലയിലും കിഫ്ബി സഹായത്തോടെ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റല്‍, കാന്റീന്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്ആറളം(250000000) മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റല്‍, കാന്റീന്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പെരിങ്ങോം, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍താണ, പ്രീമെട്രിക് ഹോസ്റ്റല്‍ കതീരൂര്‍, പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്റര്‍ അഴീക്കോട് (130000000)എന്നീ പദ്ധതികളാണ് നടപ്പാക്കാന്‍ പോകുന്നത്. മല്‍സ്യത്തൊഴിലാളി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയിലൂടെ മാത്രമേ സാധിക്കൂ എന്നു തിരിച്ചറിവോടെ സംസ്ഥാന സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ വിഭാവനം ചെയ്തു കഴിഞ്ഞു. ഇതിനായി സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തിരഞ്ഞെടുത്ത 56 സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കിഫ്ബി വഴി 64 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. ജില്ലയില്‍ 11 സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ഈ വിദ്യാലയങ്ങളില്‍ ക്ലാസ് മുറികള്‍, ലൈബ്രറി, ലാബുകള്‍, സ്റ്റാഫ് മുറികള്‍, ശുചി മുറികള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. ഈ പദ്ധതിക്ക് ആദ്യ ഘട്ട ധനസഹായം കിഫ്ബി അനുവദിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജുലൈ ഒമ്പതിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലും കിഫ്ബി സഹായത്തോടെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെയും ബ്രണ്ണന്‍ കോലജിന്റെയും പശ്ചാത്തലവികസനം ഇതിലുള്‍പ്പെടും.

ENGLISH SUMMARY:kiifb project, Schools in the dis­trict to a high standard