കേരളസര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന കിഫ്ബിപദ്ധതിയിലൂടെ ജില്ലയില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നാടിന്റെ മുഖഛായക്ക് പുതുമോടി നല്‍കുന്നതാണ്. കഴിഞ്ഞ കാലങ്ങളിലൊന്നും കാണാത്തവിധത്തിലുള്ള മുന്നേറ്റമാണ് കിഫ്ബിയിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിതനുശേഷം ജില്ലയിലുണ്ടായത്. ഒരുനാളും സാധ്യമാകില്ലെന്നു കരുതിയ വന്‍ പദ്ധതികളാണ് കിഫ്ബിയുമായി ചേര്‍ന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നത്.
തദ്ദേശ സ്ഥാനപങ്ങളുടെ പരിതികളും പരിമിതികളും മൂലം ഇത്രയും നാള്‍ കൈയ്യൊഴിഞ്ഞ ഒട്ടേറെ പദ്ധതികളാണ് പുരോഗമനവഴിലുള്ളത്. വിവിധ പ്രദേശങ്ങളുടെ ഭൗതികവും സാമ്പത്തികവുമായ മുന്നേറ്റഥ്തിന് ഈ പദ്ധതികള്‍ വഴിത്തിരിവാകും. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത കൂടതല്‍ കരുത്തുറ്റതാക്കുന്നതോടൊപ്പം വികസനകാഴ്ചപ്പാടുകള്‍ക്ക് പുതിയ ആകാശം സമ്മാനിക്കുകയാണ് കിഫ്ബിയുടെ കൈതാങ്ങ്. ജില്ലയുടെ മലയോരത്തിനും തീരമേഖലക്കും കിഫ്ബിപദ്ധതികള്‍ സ്വപ്നസമാനമായ കുതിപ്പ് സമ്മാനിക്കുമ്പോള്‍ മധ്യദേശത്ത് നിലവിലെ സൗകര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കാനാണ് ഊന്നല്‍ നല്‍കുന്നത്.
മലോയോര ഹൈവേ, തീരപ്രദേശ ഹൈവേ, നിലവിലുള്ള റോഡുകളുടെ നിലവാരമുയര്‍ത്തല്‍, പാലങ്ങള്‍, കുടിവെള്ളത്തിനായുള്ള വിപുലമായ കരുതല്‍ പദ്ധതികള്‍, താമസസമുച്ചയങ്ങള്‍, കളിസ്ഥലങ്ങള്‍, സ്കുകളുടെ സൗകര്യവികസനം, ആശുപത്രികളില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍, ഉപകരണങ്ങള്‍. മിനി ടൂറിസം പദ്ധതികള്‍, പരമ്പരാഗത തൊഴില്‍മേഖലക്ക് കരുത്തുപകരുന്ന ആധുനികവത്ക്കരണം എന്നിങ്ങനെ നീളുകയാണ് കിഫ്ബിയിലൂടെ മലപ്പുറം പടുത്തുയര്‍ത്തുന്ന ജനകീയ പദ്ധതികള്‍.
കോസ്റ്റല്‍ കോറിഡോറിന് 250 കോടി രൂപ
കോസ്റ്റല്‍കോറിഡോറിന്റെ ഭാഗമായുള്ള പൊന്നാനി അഴിമുഖംപടിഞ്ഞാറെക്കര സസ്പെന്‍ഷന്‍ ബ്രിഡ്ജ് കിഫ്ബിയില്‍ അനുവദിച്ച മ റ്റൊരു പ്രധാന പദ്ധതിയാണ്. 250 കോടി രൂപ അടങ്കല്‍തുക കണക്കാക്കിയ പദ്ധതി ടെണ്ടര്‍ സ്റ്റേജിലാണ്. ഗതാഗതം, ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് ഈ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാവുക. ചമ്രവട്ടം പാലം മുതല്‍ പൊന്നാനി ഹാര്‍ബര്‍ലേക്കെത്തുന്ന ക ര്‍മ്മ പുഴയോര ബൈപാസിന്റെ രണ്ടാംഘട്ടമായ കനോലി കനാലിന് കുറുകെയുള്ള പാലത്തിന് കിഫ്ബി 37 കോടി രൂപ അനുവദിച്ചു പ്രവൃത്തി തുടങ്ങി.
പൊന്നാനി ടൂറിസം ട്രയാങ്കിളിന്റെ പ്രധാന ഭാഗമാണ് കര്‍മ്മ പുഴയോര പാത. നിള മ്യൂസിയം, മറൈന്‍ മ്യൂസിയം, സിവില്‍ സര്‍വ്വീസ് അക്കാദമി, മൈനോറിറ്റി കോച്ചിംഗ് സെന്റ ര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, അ ക്വാട്ടിക് ആന്‍ഡ് സ്പോര്‍ട്സ് പാര്‍ക്ക്, അഞ്ചുകിലോമീറ്റര്‍ നീളുന്ന പ്രഭാതസായാഹ്ന സവാരിക്കായുള്ള പുഴയോര വാക്വേ എ ന്നിവയെല്ലാം പ്രസ്തുത പാതയെ അര്‍ത്ഥവത്താക്കുന്നു. പുഴയോരപാതയില്‍ത്തന്നെ സ്ഥാപിതമാവുന്ന ഇന്‍ഡോ ര്‍ സ്റ്റേഡിയം അക്വാട്ടിക് ആന്റ് സ്പോര്‍ട്സ് പാര്‍ക്കിന് കിഫ്ബിയില്‍ 12 കോടി രൂപ അനുവദിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കായി ആധുനിക രീതിയിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന് 12. 8 കോടി രൂപ അനുവദിച്ച് പ്രവര്‍ത്തി തുടങ്ങി. കര്‍മ്മ പുഴയോരപാതയും, പൊന്നാനി പടിഞ്ഞാറെക്കര സസ്പെ ന്‍ഷന്‍ ബ്രിഡ്ജും സംഗമിക്കുന്ന ഹാര്‍ബറില്‍ നിളാതീരത്താണ് പ്രസ്തുത ഫ്ലാറ്റ് ഒരുക്കുന്നത്.
ENGLISH SUMMARY:kiifb project, The goal is development leaps; Kifby presents new hopes
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.