Web Desk

കാസര്‍കോട്‌

September 22, 2020, 3:27 pm

വിശാല വീഥികള്‍ ഒരുക്കി മലയോര ഹൈവേ

Janayugom Online

വിശാല വീഥികള്‍ ഒരുക്കി വളഞ്ഞ വഴികള്‍ നേരെയാക്കി ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി കൂടുതല്‍ വേഗത്തില്‍. ഗ്രാമീണ റോഡുകളെ കോര്‍ത്തിണക്കിയുള്ള മലയോര ഹൈവേ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. മലകളില്ലാത്ത ആലപ്പുഴ ഒഴികെയുള്ള മറ്റ് 13 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഹൈവേ കാസര്‍കോട് ജില്ലയിലെ നന്ദാരപദവില്‍ നിന്നും തുടങ്ങി തിരുവനന്തപുരം ജില്ലയിലെ കടുക്കരവരെ നീളുന്നു. 

നാല് ഘട്ടങ്ങളിലായാണ് മലയോര ഹൈവേ പൂര്‍ത്തിയാക്കുന്നത്. 95 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി കഴിഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ മലയോര ഹൈവേ എന്ന സ്വപ്ന പദ്ധതി ജില്ലയില്‍ പൂര്‍ത്തിയാകും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ക്രിയാത്മകമായ ഇടപെടലും പ്രവൃത്തിയുടെ വേഗം വര്‍ദ്ധിപ്പിക്കുന്നു. ജില്ലയിലൂടെ കടന്ന് പോകുന്ന 127 കിലോമീറ്റര്‍ റോഡാണ് നാല് ഘട്ടങ്ങളിലായി പണി പുരോഗമിക്കുന്നത്. 

12 മീറ്റര്‍ വീതിയില്‍ 7 മീറ്റര്‍ ടാറിങ്ങും. ഇരു വശങ്ങളിലും ഒരു മീറ്റര്‍ വീതിയില്‍ ഇന്റര്‍ ലോക്ക് ചെയ്തും, അതിന് ശേഷം വരുന്ന ഭാഗങ്ങില്‍ കോണ്‍ക്രീറ്റ് ഓടയും നിര്‍മ്മിക്കുന്നതാണ് പദ്ധതി. ആവശ്യമായ സ്ഥലങ്ങളില്‍ എല്ലാം ഇതോടൊപ്പം പാലവും കള്‍വര്‍ട്ടും നിര്‍മ്മിക്കുന്നുണ്ട്. കോളിച്ചാല്‍ മുതല്‍ ചെറുപുഴവരെയുള്ള ഭാഗങ്ങളില്‍ ഇപ്പോള്‍ ബിഎംബിസി ടാറിങ് പ്രവൃത്തി പൂര്‍ത്തിയായി വരുന്നു. 

ENGLISH SUMMARY:KIIFB project The hilly high­way paved with wide streets