October 1, 2022 Saturday

Related news

October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022
September 10, 2022
September 9, 2022

ടൂറിസം മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍

Janayugom Webdesk
കണ്ണൂര്‍
September 22, 2020 2:04 pm

ജില്ലയുടെ സമഗ്രവികസനത്തിന് ടൂറിസം മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. അതു കൊണ്ട് തന്നെ ടൂറിസം മേഖലയില്‍ വന്‍ വികസന പദ്ധതികളാണ് കിഫ്ബിയുടെ സാമ്പത്തികസഹായത്തോടെ നടപ്പിലാക്കുന്നത്. മുഴപ്പിലങ്ങാട് ത്രീസ്റ്റാര്‍ ബീച്ച് റിസോര്‍ട്ട് (അനുമതിയായി 456000000), മുഴപ്പിലങ്ങാട്ധര്‍മ്മടം ദ്വീപുമായി ബന്ധിപ്പിക്കുന്ന റോപ് വേ കണക്ഷന്‍(പ്രൊജക്ട് അണ്ടര്‍ ഇവാലുവേഷന്‍ 810493000) തലശ്ശേരി ഹെറിറ്റേജ് പ്രൊജക്ട് 1(455410000) അംഗീകാരം ലഭിച്ച് പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു), 

മുഴപ്പിലങ്ങാട്ധര്‍മ്മടം ബീച്ചിന്റെ വികസനം(അംഗീകരിച്ചത് 2337165500), തലശ്ശേരി ഹെറിറ്റേജ് പ്രൊജക്ട്ഫേസ് 1, 2 എന്നിവയാണ് ടൂറിസം മേഖലയില്‍ കിഫ്ബിസഹായത്തോടെ നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍. തുറമുഖ നഗരത്തിന്റെ ചരിത്രം പറയുന്ന തുറമുഖ നഗര ഇടനാഴി, പഴശ്ശി രാജയുടെ ചരിത്രം പറയുന്ന പഴശ്ശി ഇടനാഴി, തദ്ദേശീയമായ നാടന്‍ കലകള്‍ അവതരിപ്പിയ്ക്കുന്ന നാടന്‍കല ഇടനാഴി, മലബാറിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന സാംസ്കാരിക ഇടനാഴി എന്നിവയാണ് പദ്ധതിയില്‍ വിഭാവനം ചെയുന്ന നാല് സഞ്ചാര ഇടനാഴികള്‍. പദ്ധതിയുടെ ഒന്നാം ഘട്ടം വികസനത്തില്‍ 14 ചരിത്ര നിര്‍മ്മിതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY:kiifb Projects imple­ment­ed in the field of tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.