കാട്ടാക്കടയും കുതിക്കുന്നു നേട്ടങ്ങളിലേക്ക്

Web Desk

കാട്ടാക്കട

Posted on September 15, 2020, 5:00 pm

സമതലങ്ങളും പാടങ്ങളും അങ്ങിങ്ങ് കുന്നുകളും പാറക്കെട്ടുകളും ഉൾപ്പെട്ട ഹരിതഭംഗികൊണ്ടു ഏറെ സവിശേഷതയുള്ള തിരുവനന്തപുരം ജില്ലയിലെ പ്രധാന നിയോജകമണ്ഡലങ്ങളിൽ ഒന്നാണ് കാട്ടാക്കട. ഐ ബി സതീഷ് എംഎൽഎയുടെ നേതൃത്വത്തിൽ വൻ വികസനപദ്ധതികളാണ് കിഫ്ബി മുഖാന്തരം മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.

അഗസ്ത്യവനം വന്യജീവി സങ്കേതവും, വിനോദസഞ്ചാര കേന്ദ്രമായ നെയ്യാർഡാമും സ്ഥിതി ചെയ്യുന്ന മണ്ഡലം, ജില്ലയിലെ അതിവേഗം വളർന്നുവരുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമായി മാറുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, റോഡ്, സർക്കാർ ഓഫീസുകൾക്ക് വേണ്ടുന്ന കെട്ടിടങ്ങൾ, ടൂറിസം രംഗം തുടങ്ങി എല്ലാ മേഖലകളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കിഫ്ബിയിലൂടെ തുക അനുവദിച്ചിട്ടുണ്ട്.

കിള്ളി-മണലി — മേച്ചിറ — പനയംകോട് — മലപ്പനംകോട് ഇഎംഎസ് അക്കാഡ‍മി റോഡിനായി 16.2 4 കോടി രൂപയാണ് ചിലവഴിക്കുന്നത്. ഇതോടൊപ്പം പൊട്ടൻകാവ് — നെല്ലിക്കാട് — ചീനിവിള — ഊന്നാംപാറ വഴി തൂങ്ങാമ്പാറ — തെരളികുഴി — മുണ്ടുകോണം റോഡിനായി 18.74 കോടി രൂപയുടെ പ്രവർത്തനവും നടന്നുവരുന്നു. ചൊവ്വള്ളൂർ — മൈലാടി വഴി നെടുങ്കണ്ടം — പരുന്തും പാറ സിഎറ്റി കോളജ് റോഡിനായി 27.9 കോടി രൂപയാണ് കിഫ്‌ബി വിനിയോഗിക്കുന്നത്. കാട്ടാക്കട — പാറശാല മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കടുവിട്ടു കടവ് പാലത്തിനായി 12.35 കോടി രൂപയാണ് വിനിയോഗിക്കുന്നത് .

താലൂക്ക് ആസ്ഥാനത്തെ മലയിൻകീഴ് ആശുപത്രി നവീകരണത്തിനായി 23.31 കോടി രൂപയും കിഫ്‌ബി ഫണ്ടിൽ നിന്നുള്ള പദ്ധതിയാണ്. മണ്ഡലത്തിലെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി മലയിൻകീഴ് സർക്കാർ ജിഎച്ച്എസ്എസിനു അഞ്ച് കോടിയും, പ്ലാവൂർ ജിഎച്ച്എസ്എസിന് മൂന്നു കോടിയും അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ കുളത്തുമ്മൽ ജിഎച്ച്എസ്എസ്, വിളവൂർക്കൽ ജിഎച്ച്എസ്എസ്, വിളപ്പിൽ യുപിഎസ് എന്നീ വിദ്യാലയങ്ങളുടെ ബഹുനില കെട്ടിട നിർമ്മാണത്തിനായി ഓരോ കോടി രൂപവീതവും കിഫ്‌ബി ഫണ്ടിൽ നിന്നാണ് വിനിയോഗിക്കുന്നത്.

മലയിൻകീഴ് സബ്ട്രഷറിക്ക് പുതിയ കെട്ടിടത്തിനായി 1.78 കോടി രൂപയും, സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണത്തിന് 1.30 കോടിയും മലയിൻകീഴ് മാധവ കവി കോളജ് നവീകരണത്തിനായി 9.75 കോടിയും കിഫ്‌ബി ചെലവഴിക്കും.

മണ്ഡലത്തിൽ ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്നതു കരമന — കളിയിക്കാവിള റോഡ് വികസനത്തിന്റെ ഭാഗമായുള്ള പ്രാവച്ചമ്പലം — കൊടിനട റോഡിനായുള്ള 112 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നാടുകാട് പ്രവർത്തിക്കുന്ന ചന്തക്കായി 2.13 കോടിയും കിഫ്‌ബി ചെലവാക്കും.

Eng­lish sum­ma­ry: KIIFB projects in Kat­taka­da Thiru­vanatha­pu­ram