നേമത്തും കിഫ്ബി പദ്ധതികൾ പുരോഗമിക്കുന്നു

Web Desk

നേമം

Posted on September 15, 2020, 4:53 pm

നേമം മണ്ഡലത്തിൽ കിഫ്ബി പദ്ധതി പ്രകാരം നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ഒ രാജഗോപാൽ എംഎൽഎ സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ പ്രധാന പദ്ധതിയായ കാലടി വാർഡിലെ സർക്കാർ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കിഫ്ബി മുഖാന്തിരം അഞ്ചു കോടി രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കി.

21.60 കോടി രൂപ മുടക്കി നിർമ്മിക്കാനുദ്ദേശിക്കുന്ന നേമം രജിസ്ട്രേഷൻ ഓഫീസ് കെഎസ്‌സി മുഖാന്തരം പണി തുടങ്ങുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. 66.8 കോടി മുതൽ മുടക്കി ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണത്തിനായി കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തിൽ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.

മണക്കാട് — കാലടി റോഡിന് 86 കോടി മുതൽമുടക്കിലും, കരമന‑സോമൻനഗർ — കാലടി റോഡ് വീതി കൂട്ടുന്നതിന് 20 കോടിയും അനുവദിച്ചു. ഈ പദ്ധതികളുടെ ഡിപിആർ നടപടികളും പുരോഗമിക്കുകയാണ്.

 

Eng­lish sum­ma­ry: KIIFB projects in Nemam Thiru­vanatha­pu­ram